നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണ്ണാടക മദ്യതീരുവ പിന്‍വലിച്ചുകൊണ്ട് മദ്യസൗഹൃദമാകാന്‍ പോകുമ്പോള്‍ സമ്പൂര്‍ണ്ണമദ്യനിരോധം ആവശ്യപ്പെട്ട് സാക്ഷരമലയാളികള്‍ തെരുവിലാണ്. ഈ സാഹചര്യത്തിലാണ് ഒരു മദ്യപാഠം മുടങ്ങിക്കിടന്ന 'ഇഷ്ടിക'യില്‍ ചേര്‍ക്കാന്‍ ഇഷ്ടം തോന്നിയത്. അപ്പോള്‍ പാഠം ആരംഭിക്കാം...
മലയാളിയുടെ മദ്യ(തെറ്റി)ദ്ധാരണകള്‍
1. മദ്യപാനം പാപമാണ്
2. മദ്യപാനികള്‍ സദാചാരമില്ലാത്തവരാണ്
3. മദ്യപാനികള്‍ ഉത്തരവാദിത്വമില്ലാത്തവരാണ്
4. സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ല
5. മദ്യം കുടിക്കുന്നവര്‍ മദ്യപാനരോഗികള്‍ ആകും.
മലയാളി പഠിക്കേണ്ട മദ്യപാഠങ്ങള്‍
1. ലൈംഗീകതയില്‍ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗീകസദാചാരം പോലെതന്നെ മലയാളിയ്ക്ക് കപടമദ്യസദാചാരമുണ്ട്.
2.മദ്യപാനരോഗികള്‍ മദ്യം കുടിക്കാന്‍ പാടില്ല. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കും. അതേസമയം 'പഞ്ചസാരകഴിക്കുന്നത് ഷുഗര്‍ രോഗം ഉണ്ടാക്കും' എന്ന് പറയുന്നതുപോലെയുള്ളൂ 'മദ്യം കഴിക്കുന്നത് മദ്യപാനരോഗം ഉണ്ടാക്കും' എന്ന് പറയുന്നത്. മദ്യപാനരോഗികളുടെ കൂടെയിരുന്ന് മദ്യം കഴിക്കാതിരിക്കുക, രോഗികളുടെ നന്മയെപ്രതി.
3.മദ്യസംസ്കാരം എന്നൊരു സംസ്കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അര്‍ത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോള്‍ അതിന് സംസ്കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവില്‍ക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളില്‍ അല്ല. മാന്യമായ ഇടങ്ങളില്‍ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നവിധത്തില്‍ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്‍റെ രീതി അതാണ്. കുട്ടികള്‍ക്ക് മദ്യം കൊടുക്കാന്‍ പാടില്ല, കാരണം മാനസീക-ശാരീരിക പക്വത ലൈംഗീകതയില്‍ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്കാരം ഉള്ള നാടുകളില്‍ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിര്‍ദ്ദേശം "ഉത്തരവാദിത്വപൂര്‍ണ്ണമായ മദ്യപാനം" (Drink Responsibly!) എന്നാണ് അല്ലാതെ "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" (Alcohol Consumption Is Injurious to Health) എന്നല്ല.
4. ഓരോ പ്രദേശത്തിനും അതതിന്‍റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങള്‍ ഉണ്ട്. ആരോഗ്യപരമായ കുടിയില്‍ അവയാണ് പാനംചെയ്യേണ്ടത്.
5. കേരളത്തിലെ മദ്യത്തിന്‍റെ ടാക്സ് ലോകത്തില്‍ തന്നെ ഏറ്റവും കൂടിയ ടാക്സില്‍ ഒന്നാണ് (135%!). ഇന്ത്യയില്‍ ഇപ്പോൾ നിലനില്‍ക്കുന്ന മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര്‍ വ്യവസ്ഥകള്‍ക്ക് പോലും വിരുദ്ധമാണ്. ഈ ടാക്സ് മുഴുവനായി എടുത്തുമാറ്റിയാല്‍ പാലിനേക്കാള്‍ അല്പം മാത്രം ഉയര്‍ന്ന നിരക്കില്‍ സാധാരണ മദ്യങ്ങള്‍ നമുക്ക് വാങ്ങാന്‍ കഴിയും. (2001 ലെ കണക്കനുസരിച്ച് വെറും 30 രൂപ വിലയുള്ള ഫുള്‍ബോട്ടിൽ സാധാരണ മദ്യത്തിന് സര്‍ക്കാരിന് കിട്ടുന്ന ലാഭം 179!) ഓരോ മദ്യപനേയും അയാളുടെ കുടുംബത്തേയും കൊള്ളയടിച്ച് അതില്‍ കൂലിപ്പണിക്കാരനായ മദ്യപന്റെ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളുന്നത് നമ്മുടെ ഗവണ്മെന്‍റ് തന്നെയെന്ന് സാരം.
മദ്യസദാചാരത്തിന്‍റെ പൊള്ളത്തരം
മദ്യനിരോധനം വേണമെന്ന് ശഠിക്കും വിധം മദ്യത്തിന് പിന്നിൽ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹ്യകുറ്റകൃത്യങ്ങളിലേയ്
ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്‍വ്വേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്‍വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ മദ്യം വളരെ സുലഭമായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂര്‍വ്വകമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ മദ്യം സുലഭമായ ഐസ്ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേര്ക്കപ്പെട്ടിരിക്കുന്നത
കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്‍. വേണ്ട സാംസ്‌കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപഠനങ്ങളൊ