Tuesday, May 31, 2011

Red Chillies

Palestinian Market View

എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു

എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു;
എന്റെ കുഞ്ഞിനെ പുണരുമ്പോള്‍
അവന്‍ മണക്കുന്നതു സോപ്പിന്‍ സുഗന്ധമല്ല.


എല്ലാ മനുഷ്യരും സമാധാനം മണക്കുന്ന കുഞ്ഞുങ്ങളാണ്.
(ഈ നാട്ടിലെങ്ങും ഇനിയും തിരിയുന്ന
ഒരു തിരിക്കല്ല് പോലും അവശേഷിച്ചിട്ടില്ല).


ഓ ! തുന്നിച്ചേര്‍ക്കാനാവാത്തവിധം പിഞ്ചിയ തുണിപോല്
ചിന്നഭിന്നമായ നാടേ....!
ഹോ കഠിനം, മഖ്പെല ഗുഹകളിലെ ഏകാകികളായ പിതാക്കന്മാരെ...
സന്താന രഹിതമായ നിശബ്ദത!!!


എന്റെ കുഞ്ഞ് സമാധാനം മണക്കുന്നു.
ദൈവത്തിന് ഞങ്ങള്‍ക്ക് നല്കാനാവാത്തത്
അമ്മയുടെ ഉദരം അവന് കൊടുത്തു.


(Yehuda Amichai)


മഖ്പെല: അബ്രാഹമടക്കമുള്ള ഇസ്രയേലിന്റെ പിതാക്കന്മാരെ സംസ്ക്കരിച്ചിരിക്കുന്ന ഹെബ്രോനിലെ ഒരിടം.

Monday, May 30, 2011

എന്റെ കാലത്തിന്റെ നശ്വര കവിത


ഹിബ്രു രചനകളും അറബിരചനകളും കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്‌ പോകുന്നു.
ലത്തിന്‍ രചനകള്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ടും.
ഭാഷകള്‍ പൂച്ചകളെപ്പോലെയാണ്
അവയുടെ രോമങ്ങളെ എതിര്‍ദിശയില്‍ തടവരുത്.
‍മേഘങ്ങള്‍ കടലില്‍ നിന്നുയരുന്നു, ചുടുകാറ്റ് മരുവില്‍നിന്നും.
മരങ്ങള്‍ കാറ്റില്‍ വളഞ്ഞാടുന്നു,
നാലുദിക്കുകളില്‍ നിന്നുള്ള കാറ്റിലും കല്ലുകള്‍ പറക്കുന്നു
അവ എല്ലാ ദിക്കുകളിലേക്കും പറക്കുന്നു.
അവര്‍ കല്ലെറിയുന്നു -
ഇക്കര അക്കരയെയെറിയുന്നു, അക്കര ഇക്കരയേയും.
പക്ഷെ, കരയെന്നും കരയില്‍ തന്നെ തിരിച്ചെത്തുന്നു.
അവര്‍ കല്ലെറിയുന്നു-
അതിനെ ഉപേക്ഷിക്കാനെന്നവണ്ണം
അതിന്റെ കല്ലുകളെ, മണ്ണിനെ;
എന്നാല്‍ ഒരുനാളും നിനക്ക് കരയെ വിട്ടുപേക്ഷിക്കാനാവില്ല.
അവര്‍ കല്ലെറിയുന്നു; എന്നെ കല്ലെറിയുന്നു
1936-ല്‍, 1938-ല്‍, 1948-ല്‍, 1988-ല്‍.
സെമറ്റിക്കുകള് സെമറ്റിക്കുകളെ ‍ എറിയുന്നു, ആന്റി - സെമറ്റിക്കുകള് ആന്റി - സെമറ്റിക്കുകളേയും.
ദുഷ്ടര്‍ കല്ലെറിയുന്നു; നീതിമാന്മാരും കല്ലെറിയുന്നു,
പാപികള്‍ കല്ലെറിയുന്നു; പ്രലോഭകരും കല്ലെറിയുന്നു,
ഭൌമശാസ്ത്രജ്ഞര്‍ കല്ലെറിയുന്നു; ദൈവശാസ്ത്രജ്ഞര്‍ കല്ലെറിയുന്നു,
പുരാവസ്തു ഗവേഷകര്‍ കല്ലെറിയുന്നു; സാമുഹ്യദ്രോഹികള്‍ കല്ലെറിയുന്നു,
വൃക്കകള്‍ കല്ലെറിയുന്നു; പിത്താശയം കല്ലെറിയുന്നു.
തല കല്ലാവുന്നു, നെറ്റിത്തടം കല്ലാവുന്നു, ഹൃദയം കല്ലാവുന്നു;
അലറുന്ന വായ് പോലുള്ള കല്ലുകള്‍
കണ്ണടകള്‍ പോലെ കണ്‍കുഴികള്‍ക്ക് ഇണങ്ങുന്ന കല്ലുകള്‍.
ഭുതകാലം ഭാവിയെ കല്ലെറിയുന്നു.... അവയെല്ലാം ഒരുമിച്ച് വര്‍ത്തമാനകാലത്തില്‍ വിഴുന്നു.
കരയുന്ന കല്ലുകള്‍, ചിരിക്കുന്ന പൊടികല്ലുകള്‍.
വേദഗ്രന്ഥത്തിലെ ദൈവം പോലും കല്ലെറിഞ്ഞു,
അവനെറിഞ്ഞ ഉറിം തുംമിം നീതിയുടെ മാര്‍ച്ചട്ടയിലാണ് ഉടക്കിയത്
ഹേറോദും കല്ലെറിഞ്ഞു, ഉരിത്തിരിഞ്ഞതാകട്ടെ ഒരു ദേവാലയവും.
ഓ ! കല്ലുപോലെ കടുത്ത സങ്കട കവിതയെ....
ഓ ! കല്ലുകളുടെ പുറത്ത് എറിയപ്പെട്ട കവിതയെ....
ഓ ! എറിയപ്പെട്ട കല്ലുകളുടെ കവിതയെ....
ഈ മണ്ണില്‍ എവിടെയെങ്കിലും ഒരു കല്ലുണ്ടാകുമോ-
ഒരിക്കലും എറിയപ്പെടാത്ത ഒന്ന്?
ഒരിക്കലും പണിയുകയും മറച്ചിടപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മൂടപ്പെടുകയും അനാവരണം ചെയ്യപ്പെടുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും മതിലില്‍ നിന്ന് വിലപിക്കുകയും, പണിക്കാര്‍ ‍ഉപേക്ഷിച്ചുകളയുകയും ചെയ്യാത്ത ഒന്ന്?
ഒരിക്കലും കുഴിമാടങ്ങളെ അടക്കാത്തതും, പ്രണയിനികളുടെ അടിയില്‍ കിടക്കാത്തതുമായ ഒന്ന്?
ഒരിക്കലും മൂലക്കല്ലായി മാറാത്ത ഒന്ന്?
ദയവായി ഇനിമേല്‍ കല്ലുകള്‍ എറിയാതിരിക്കു-
നിങ്ങള്‍ നാടിനെയാണ് നീക്കം ചെയ്യുന്നത്
വിശുദ്ധവും, സമഗ്രഹവും, അതിര്‍വരമ്പുകളില്ലാത്തതുമായ നാടിനെ.
നിങ്ങള്‍ അതിനെ കടലില്‍ എറിയുന്നു
കടലിനാകട്ടെ അതു വേണ്ടതാനും
കടല്‍ പറയുന്നു: "എന്നില്‍ വേണ്ട".
ദയവായി കൊച്ചുകല്ലുകള്‍ എറിയൂ-
ഒച്ചിന്‍ തോടുകളും ചരലുകളും,
മിഗ്ദല്‍ സെദെക്കിന്റെ കല്‍മടകളില്‍ നിന്നും നീതിയോ അനീതിയോ;
മാര്‍ദ്ദവമുള്ള കല്ലുകള്‍ എറിയു, മധുരമുള്ള മണ്‍കട്ടകള്‍ എറിയു,
ചുണ്ണാമ്പ്കല്ലുകള്‍ എറിയു, കളിമണ്ണ് എറിയു,
കടല്‍ത്തിരത്തെ മണല്‍‍ത്തരികള്‍ എറിയു,
മരുഭുമിയിലെ പൂഴി എറിയു, തുരുമ്പ് എറിയു,
മണ്ണ് എറിയു, കാറ്റ് എറിയു,
വായു എറിയു, ശുന്യതയെറിയു,
നിങ്ങളുടെ കരങ്ങള്‍ മടുക്കുവോളം ...
യുദ്ധങ്ങള്‍ മടുക്കുവോളം...
സമാധാനം മടുക്കുവോളം... അങ്ങനെ സമാധാനമാകുവോളം!

(Yehuda Amichai)
 
 
 
Notes:
* Urim and Tumim: In the Hebrew bible (Old Testament) it is a means used by the High priests/men of God to know the will of Yahweh. Urim and Tumim were twelve precious stones assosicated with the vestaments of high priest which were casted in important matters of Justice to discern divine Judgment.
* Migdal Tsedek: is an old historical site in Israel. On the southeastern edge of Rosh HaAyin is Migdal Tsedek (lit. Tower of Justice), a white Ottoman-era building marking the site of a fortress used by the Jewish rebels who fought the Romans in 66-70 CE. The building was constructed over Byzantine and Crusader remains. A Byzantine doorway topped by a Greek inscription still survives. (Wikipidea)

ഒരിക്കല്‍ ഒരു മഹാപ്രണയം

ഒരിക്കല്‍ ഒരു മഹാപ്രണയം എന്നെ രണ്ടായി പകുത്തു.രണ്ടായി മുറിച്ച പാമ്പിനെപ്പോലെ ഒരു ഭാഗം ഒരിടത്തെവിടെയോ പുളഞ്ഞുച്ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
പൊയ്പ്പോയ വര്‍ഷങ്ങള്‍ എന്നെ ശാന്തനാക്കി, ഹൃദയത്തിന്റെ മുറിവുണക്കി, കണ്ണുകള്‍ക്ക്‌ വിശ്രമം തന്നു.
" സമുദ്ര നിരപ്പ്" എന്നെഴുതിയ
യുദയാ മരുഭുമിയിലെ ചൂണ്ടുപലകയില്‍ നോക്കിനില്‍ക്കുന്നവനെപ്പോലെയാണ് ഞാന്‍-
അവന് സമുദ്രം കാണാനാവുന്നില്ല, എങ്കിലും അതുണ്ടെന്ന് അവനറിയുന്നു.
അതുപോലെ ഞാന്‍ എല്ലായിടത്തും നിന്റെ മുഖമോര്‍മ്മിക്കുന്നു
നിന്റെ "മുഖ നിരപ്പില്‍".


(Yehuda Amichai)       


O Lord, I pray, Never again....

From Dachau Nazi Concentration Camp in Munich, Germany. Today this historical site of human cruelty is a place for prayer and meditation for world peace. After having knelt in prayer to ask pardon to my brothers and sisters who suffered the cruelty of our history in a Carmelite Nunnary Chapel....

Saturday, May 28, 2011

Enjoying the divine art with dear ones



From Basel in Switzerland

Blue stolen from the Sky

From Shepherd's field in Bethlehem
A Palestinian Wild Flower against Israeli Sky

Friday, May 27, 2011

മുന്‍പ്....

പടിവാതില്‍ അടയും മുന്‍പ്,
അവസാന ചോദ്യം ഉന്നയിക്കപ്പെടും മുന്‍പ്,
ഞാന്‍ ഇവിടെ നിന്ന് മാറ്റപ്പെടും മുന്‍പ്,
ഉദ്യാനത്തില്‍ കളകള്‍ നിറയും മുന്‍പ്,
ക്ഷമയില്ലാതാകും മുന്‍പ്,
ചാന്തുകൂട്ടു കട്ടപിടിക്കും മുന്‍പ്,
പുല്ലാംങ്കുഴലിന്‍ ദ്വാരങ്ങള്‍ മൂടും മുന്‍പ്,
സാധനങ്ങള്‍ അറയില്‍ അടക്കപ്പെടും മുന്‍പ്,
നിയമങ്ങള്‍ കണ്ടുപിടിക്കും മുന്‍പ്,
സംഗ്രഹം വിഭാവനം ചെയ്യപ്പെടും മുന്‍പ്,
ദൈവം തന്റെ കരം അടക്കും മുന്‍പ്,
നമ്മുക്ക് നില്‍ക്കാന്‍ ഒരങ്കുലം മണ്ണ് ഇല്ലാതാകും മുന്‍പ്....
(Yehuda Amichai)

Wednesday, May 25, 2011

ഒരുവന്‍ അവന്റെ ജീവിതത്തില്















മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല,
എല്ലാറ്റിനും സമയം കണ്ടെത്താനായി.
അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം കണ്ടെത്താന്‍
ആവശ്യത്തിന് ഋതുഭേദങ്ങളില്ല .
സഭാപ്രസംഗകന് തെറ്റിയിരിക്കുന്നു.
മനുഷ്യന് ‍ഒരേ സമയം തന്നെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കണ്ണുകള്‍കൊണ്ട് തന്നെ കരയുകയും ചിരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ കൈകള്‍കൊണ്ട് തന്നെ കല്ലെറിയുകയും അവ ശേഖരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു,
ഒരേ സമയം തന്നെ യുദ്ധത്തില്‍ സ്നേഹിക്കുകയും സ്നേഹത്തില്‍ യുദ്ധംചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു.
വെറുക്കാനും പൊറുക്കാനും, ഓര്‍മിക്കാനും മറക്കാനും
അലങ്കരിക്കാനും അലങ്കോലപ്പെടുത്താനും , കഴിക്കാനും ദഹിക്കാനും
ചരിത്രത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്നു.
മനുഷ്യനാകട്ടെ ഒന്നിനും സമയമില്ല.
നഷ്ടപ്പെടുമ്പോള്‍ അവന്‍ അന്വേഷിക്കുന്നു
കണ്ടുകിട്ടുമ്പോള്‍ അവന്‍ മറക്കുന്നു.
മറക്കുമ്പോള്‍ അവന്‍ സ്നേഹിക്കുന്നു
സ്നേഹിക്കുമ്പോള്‍ അവന്‍ മറക്കാന്‍ തുടങ്ങുന്നു.
അവന്റെ ആത്മാവ് വളരെ ഔദ്യോഗികമായി പരിവപ്പെടുത്തിയെടുത്തിരിക്കുകയാണ്.
അവന്റെ ശരീരം മാത്രമേ എല്ലാകാലത്തും നൈസര്ഗീകത നിലനിര്‍ത്തുന്നുള്ളൂ;
അതു ശ്രമിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു,
കളങ്കപ്പെടുകയും എന്നാല്‍ ഒന്നും പഠിക്കാതിരിക്കുകയും ചെയ്യുന്നു,
മദ്യപിക്കുകയും അതിന്റെ സുഖത്തിലും വേദനയിലും ഉന്മാദംകൊള്ളുകയും ചെയ്യുന്നു.
ശരത്തില്‍ മരിക്കുന്ന അത്തിമരങ്ങളെപ്പോലെ അവനും മരിക്കും,
സര്‍വ്വാഡംഭരങ്ങളും പൊഴിച്ച് ഉണങ്ങിയങ്ങനെ.
ഇലകളൊക്കെ മണ്ണില്‍ ഉണങ്ങിവളര്‍ന്നുകൊണ്ടിരിക്കും,
നഗ്നമായ ശിഖിരങ്ങള്‍ മാത്രം വിരല്‍ ചൂണ്ടി നില്‍ക്കും,
എല്ലാറ്റിനും സമയമുള്ള ശുന്യമായ ഒരിടത്തേക്ക്....
(Yehuda Amichai - Israeli poet)

Tuesday, May 24, 2011

ദയാപൂര്‍ണനായ ദൈവം

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാജപം: "ദയാപൂര്‍ണനായ ദൈവമേ,....
ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍
ലോകത്തില്‍ ദയയുണ്ടാകുമായിരുന്നു,
ദയ മുഴുവന്‍ അവനില്‍ മാത്രമായി ഒളിപ്പിക്കാതെ.

കുന്നുകളില്‍ നിന്ന് പൂക്കള്‍ പറിച്ചെടുത്തുകൊണ്ട്
താഴ്വാരങ്ങളിലേക്ക് മിഴിപാളിച്ച,
കുന്നുകളില്‍ നിന്ന് മൃതശരീരങ്ങള്‍ താഴേക്കു വഹിച്ച,
എനിക്ക് പറയാനാവും ഈ ലോകം ദയാരഹിതമെന്ന്.

ഞാന്‍, കടല്‍ക്കരയിലെ ഉപ്പിന്റെ രാജാവ്,
ജാലകപ്പടിയില്‍ സന്നിഗ്ദ്ധനായി നില്‍ക്കേണ്ടിവന്നവന്‍,
മാലാഖമാരുടെ ചുവടടികളെ എണ്ണിയവന്‍,
ഭയാനകമായ മാത്സര്യത്തില്‍ വിഹ്വലതകളുടെ ഭാരം എടുത്തുമാറ്റിയ ഹൃദയമുള്ളവന്‍.

ഞാന്‍, നിഘണ്ടുവിലെ അല്പമാത്രം പദങ്ങള്‍ ഉപയോഗിക്കുന്നവന്‍.

ഞാന്‍, സമസ്യകളെ വ്യാഖ്യാനിക്കേണ്ടവന്‍,
വ്യാഖ്യാനിക്കാന്‍ എനിക്ക് മനസ്സാവുന്നില്ല.
എനിക്കറിയാം ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍
ലോകത്തില്‍ അല്പംകൂടി ദയയുണ്ടാകുമായിരുന്നു,
ദയ മുഴുവന്‍ അവനില്‍ മാത്രമാക്കാതെ.
(യഹൂദ അമിച്ചായ്)

Thursday, May 19, 2011

Villa Phamphili

The Villa Doria Pamphili is a seventeenth century villa with what is today the largest landscaped public park in Rome, Italy. It is located in the quarter of Monteverde.

Villa Phamphili

The Villa Doria Pamphili is a seventeenth century villa with what is today the largest landscaped public park in Rome, Italy. It is located in the quarter of Monteverde.

Tuesday, May 17, 2011

Tuesday, May 10, 2011

Palm

Garden Palm from Collegio san Lorenzo, Rome

Wednesday, May 4, 2011

Poppy

Wild Beauty can't survive within (faded in my room)

Tuesday, May 3, 2011

Sphinx from Spatha (570-550 BCE)

From Athens Airport Museum in Greece