Monday, May 30, 2011

ഒരിക്കല്‍ ഒരു മഹാപ്രണയം

ഒരിക്കല്‍ ഒരു മഹാപ്രണയം എന്നെ രണ്ടായി പകുത്തു.രണ്ടായി മുറിച്ച പാമ്പിനെപ്പോലെ ഒരു ഭാഗം ഒരിടത്തെവിടെയോ പുളഞ്ഞുച്ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
പൊയ്പ്പോയ വര്‍ഷങ്ങള്‍ എന്നെ ശാന്തനാക്കി, ഹൃദയത്തിന്റെ മുറിവുണക്കി, കണ്ണുകള്‍ക്ക്‌ വിശ്രമം തന്നു.
" സമുദ്ര നിരപ്പ്" എന്നെഴുതിയ
യുദയാ മരുഭുമിയിലെ ചൂണ്ടുപലകയില്‍ നോക്കിനില്‍ക്കുന്നവനെപ്പോലെയാണ് ഞാന്‍-
അവന് സമുദ്രം കാണാനാവുന്നില്ല, എങ്കിലും അതുണ്ടെന്ന് അവനറിയുന്നു.
അതുപോലെ ഞാന്‍ എല്ലായിടത്തും നിന്റെ മുഖമോര്‍മ്മിക്കുന്നു
നിന്റെ "മുഖ നിരപ്പില്‍".


(Yehuda Amichai)       


No comments: