Monday, December 9, 2013

സ്വാതന്ത്ര്യത്തിലേക്ക് നീണ്ട ദൂരം നടന്നു തീർത്തൊരാൾ

95 വര്ഷം നീണ്ട ജീവിതം. 27 വർഷത്തെ തടവറവാസം. 46 വർഷം വർണവിവേചനതിനെതിരെയുള്ള കലാപം. അത് "സ്വാതന്ത്യത്തിലേക്കുള്ള  ഒരു നീണ്ട നടത്തമായിരുന്നു"; അവസാനിക്കുന്നതാകട്ടെ 2013 ഡിസംബർ 5 നും. വിവേചനതിനെതിരെയുള്ള ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന്റെ ഒരു യുഗമായിരുന്നു നെല്‍സണ്‍ മണ്ടേല. 
ശക്തിയും സ്വാധീനവും ഉള്ളവർ നിയമയും നീതിയും നടത്തുന്ന ലോകത്ത് മണ്ടേല ആശ്രയിച്ചത് മനുഷ്യന്റെ നീതിയെ അധിലംഘിക്കുന്ന ഒരു നീതിയിലായിരുന്നു. 182 സാക്ഷികളും പതിനായിരക്കണക്കിന് പേജ് തെളിവുകളും തനിക്കെതിരെ ഭരണകൂടം ചമച്ച് നിർത്തിയപ്പോൾ മനുഷ്യന്റെ കോടതിക്ക് മുന്നിൽ അദ്ദേഹം ഭയരഹിതനായി പറഞ്ഞതിങ്ങനെ: ''സ്വന്തം ദുരിതങ്ങളില്നിന്നും അനുഭവങ്ങളില്നിന്നും പ്രചോദിതരായ ആഫ്രിക്കന് ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള് അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്ശമാതൃകയുമാണ് ഞാന് ഉള്ളില് കൊണ്ടുനടക്കുന്നത്. ലക്ഷ്യം നേടാനായി ജീവിക്കാന് കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്, ഒരു ലക്ഷ്യത്തിനായി മരിക്കാനും തയ്യാറാണ്.''
‘മനുഷ്യന് സ്വയം നിര്മിക്കുന്നു’ എന്ന ചൊല്ല് മണ്ടേലയുടെ ജീവിതത്തിന്റെ രക്നച്ചുരുക്കമായി വേണമെങ്കിൽ വായിക്കാം. ഒരാള്പോലും സാക്ഷരത നേടിയിട്ടില്ലാത്ത കുടുംബ പശ്ചാത്തലം. നന്നേ ചെറുപ്പത്തില് കാലിമേയ്ക്കാന് പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള് ദത്തെടുത്തതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള് തുറന്നുകിട്ടി. കറുത്തവര്ഗക്കാര്ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്ക്കെതിരെ വിദ്യാര്ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്ഥി കൗണ്സില് അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര് സസ്പെന്ഡ് ചെയ്തു. തുടര്ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. അതിനു ശേഷമാണ് അദ്ദേഹം . എൻ. സി. യിലൂടെ (African National Congress) രാഷ്രീയപ്രവർത്തനത്തിലേക്ക് തിരിയുന്നത്. അതിനിടെ നിയമത്തില് ഡിഗ്രിയെടുത്ത് അഭിഭാഷകനായി. കണ്ണില് ചോരയില്ലാതെ പെരുമാറുന്ന ഒരു ഭരണകൂടത്തിനെതിരെ ഗാന്ധിയന് സമരമുറ വിജയിക്കുന്ന കാര്യം സംശയമായി മാറിയപ്പോഴാണ് . എൻ. സി. സായുധസമരമുറ സ്വീകരിക്കുന്നത്. . എൻ. സിയുടെ സായുധവിഭാഗ സ്ഥാപക ചെയര്മാന് മണ്ടേലയായിരുന്നു. ഇത്തരംരാജ്യദ്രോഹ’ പ്രവര്ത്തനങ്ങളുടെ പേരിലാണ് ഒടുവില് മണ്ടേല പിടിക്കപ്പെടുന്നത്.
ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട 27 വർഷങ്ങൾ അയ്യാൾ തടവറയിൽ എന്തുടുക്കുകയായിരുന്നു? ഈ ചോദ്യം തടവറയിലെ നെഹ്രുവിനെക്കുറിച്ചും ചോദിക്കപ്പെട്ടിട്ടുണ്ട്. തടവറയിൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തുകയായിരുന്നു' എന്നാണ് പറയുന്നത്. “Discovery of India” രചിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജയിൽവാസ കാലത്താണ്. നെഹ്രുവിന്റെതുമായി സമാനതകളില്ലാത്ത ശാരിരികവും മാനസീകവുമായ പീഡനങ്ങൾ മുറ്റിയ തടവറയിൽ മണ്ടേലയും വെറുതെയിരിക്കുകയായിരുന്നില്ല. അയ്യാൾ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തത്തിലായിരുന്നു. " The Long Walk to Freedom " എന്ന ആത്മകഥ രൂപപ്പെടുന്നത് അക്കാലത്താണ്.   ഒരു പുരുഷായുസ്സ് എന്നൊക്കെ വിളിക്കേണ്ടത്ര കാലം ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ ഒടുവില്‍ പുറത്തിറങ്ങുന്നത് ലോകത്തോടുള്ള അടങ്ങാത്ത പ്രതികാരവുമായിട്ടായിരിക്കില്ലേ? എന്നാൽ മണ്ടേലയുടെ കാര്യത്തിൽ അതങ്ങനെയല്ല. തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അയ്യാൾ അറിഞ്ഞിരുന്നു. 1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ ന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായ അദ്ദേഹം പ്രസിഡന്റ് സ്ഥാനമേൽക്കുമ്പോൾ തന്നെ ജയിലിൽ സഹായിച്ച വെള്ളകാരനെ പ്രതേക അതിഥിയായി ക്ഷണിച്ചു. ഓർമ്മകളിൽ വര്ണവിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്ണവിവേചനത്തിനെതിരെയുള്ള സമരത്തിൽ  12,500 പേര് കൊല്ലപ്പെട്ട രാജ്യത്താണ് മഹാമനസ്കത. “സ്വന്തം കാലിലെ ചങ്ങല അഴിച്ചുമാറ്റല്‍ മാത്രമല്ല സ്വാതന്ത്ര്യം;
അന്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലും ബഹുമാനിക്കലുംകൂടിയാണ്” എന്നദ്ദേഹം വിശ്വസിച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ എത്രയോ നേതാക്കളുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകൾ കേൾക്കുകയും, ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴ ഒഴുക്കുന്ന സംഭവങ്ങൾ കാണേണ്ടിവരികയും ചെയ്തു. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. എന്നാൽ ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മെനക്കെടാതെ 1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. അദ്ദേഹത്തിന്റെ ബോധ്യം ഇതായിരുന്നു: "ഞാൻ ഒരു മിശിഖ ആയിരുന്നില്ല; വെറും ഒരു സാധാരണ മനുഷ്യൻ. അസാധാരണമായ ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ഒരു നേതാവാകേണ്ടിവന്നു എന്ന് മാത്രം." ആത്മാവുള്ള ഈ വാക്കുകൾ അധികാരത്തിന്റെ "സുഖ മേഘലകളിൽ" (Comfort Zones) ഇരുന്നുവാണ് അവസാന ശ്വാസം വലിക്കാൻ ആഗ്രഹിക്കുന്ന നമ്മിലെ അധികാരദാഹിയെ കണ്‍തുറപ്പിക്കേണ്ടതാണ്.

*******************
"ഞാൻ അടിസ്ഥാനപരമായി ഒരു ശുഭാപ്തിവിശ്വാസിയാണ്. അതെന്റെ സ്വഭാവപ്രകൃതി യിൽനിന്നു വരുന്നതാണോ, വളർത്തു രീതിയിൽ നിന്ന് വരുന്നതാണോ എന്നെനിക്ക് കൃത്യമായി അറിയില്ല. ശുഭാപ്തിവിശ്വാസിയാവുക എന്നാൽ തല സൂര്യന് നേരെ പിടിച്ച് പാദങ്ങൾ മുന്നോട്ടുവെച്ചു നടക്കുക എന്നത് തന്നെ. മനുഷ്യരാശിയിലുള്ള   എന്റെ വിശ്വാസം നഷ്ട്ടപ്പെട്ട അനേക നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടില്ല. അത് പരാജയത്തിന്റെയും മരണത്തിന്റെയും വഴിയാണ്.”


(സോഷ്യൽ മീഡിയയിൽ വായിച്ച ചില നല്ല ലേഖനങ്ങളോട് കടപ്പാട്)

Friday, November 22, 2013

സർപ്പത്തിന്റെ വിവേകം ആവശ്യപ്പെടുന്ന ഒരു കാലത്ത് പ്രാവുകളെപ്പോലെ കുറുകുമ്പോൾ



മതം വ്യക്തിപരമായ വിശ്വാസത്തിലും  ധാർമ്മികതയിലും മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല,  സാധാരണ മനുഷ്യന്റെ കാതലായ ജീവിത പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് അതിന് യഥാർത്ഥ  ആത്മീയമാനം കൈവരുന്നുതെന്ന തിരിച്ചറിവ് ഒരു നേട്ടമാണ്. എന്നാൽ കേരളത്തിൽ ഈ പോയ നാളുകളിൽ അരങ്ങേറിയ ഗാഡ്ഗിൽ -കസ്തൂരിരംഗൻ റിപ്പോർട്ടിനോടുള്ള കത്തോലിക്കാ സഭയുടെ സമീപനത്തിൽ പാളിച്ചകൾ വന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസം അക്കമിട്ട് കുറിക്കാതിരിക്കാൻ വയ്യ:

ഒന്ന്
ആത്മീയ ഗുരുക്കളിൽ സഭ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പുണ്യങ്ങളിലൊന്ന് സർപ്പത്തെപ്പോലുള്ള വിവേകവും പ്രാവിനെപ്പോലുള്ള നിഷ്കളങ്കതയുമാണ്. വിവേകം വികാരത്തിന് കീഴ്പ്പെടുന്നിടത്ത് ഒരു ആത്മീയ ഗുരുവും സാധാരണ മതവിശ്വാസിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് പറയാനാവില്ല. "ഇടുക്കി കാശ്മീരാകും", "ജാലിയൻവാലാബാഗ്  ആവർത്തിക്കും", "ഇവിടെ മറ്റൊരു നക്സൽ പ്രസ്ഥാനം രൂപം കൊളളും", "രക്തം ചൊരിയും", "എം. പി. സ്വയം കുഴിതോണ്ടും. ഇനി ഈ നാട്ടിൽ കടന്നുവരാൻ ആവില്ല" എന്നൊക്കെ വിളിച്ചു പറയുമ്പോൾ മൂന്നാംകിട തെരുവ് പ്രസംഗകന്റെ നിലയിലേക്ക് ആത്മീയഗുരുക്കൾ തരം താഴുന്നു. ഇന്നത്തെ സമൂഹത്തിന്റെ അടിയൊഴുക്കുകൾ ലളിതമനസുകൾകൊണ്ട് ചിന്തിച്ചാൽ മനസ്സിലാത്തവിധം സങ്കീർണ്ണമാണ്. അതു തിരിച്ചറിയാതെ, വിവേകപൂർവ്വം സംസാരിക്കുകയും ഇടപെടുകയും ചെയ്യാതെ, ജനം വികാരംകൊണ്ട് തെരുവിലിറങ്ങിയപ്പോൾ നിയന്ത്രണം കൈവിട്ടുപോകുകയും കോഴിക്കോട് സംഭവിച്ചതുപോലെ ഖനി-മണൽ മാഫിയകൾ നേതൃത്വം ഏറ്റെടുത്ത് അക്രമാസക്തമാവുകയും ചെയ്തു. നിയന്ത്രണം കൈവിട്ടുപോകുന്നവെന്ന് മനസ്സിലായപ്പോൾ തെരുവിലിറങ്ങാൻ പറഞ്ഞ പിതാക്കന്മാർ തന്നെ വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി.

രണ്ട്
വിശ്വാസപരമോ, ധാർമ്മികമോ അല്ലാത്ത, സമൂഹത്തിൽ എല്ലാവരെയും ബാധിക്കുന്ന, പൊതുസമൂഹ-രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അതിന് ഒരു മതാത്മക മുഖം കൊടുക്കാതിരിക്കാൻ വൈദീകരും പിതാക്കന്മാരും ബോധപൂർവ്വം ശ്രദ്ധിക്കേണ്ടതായിരുന്നു. പശ്ചിമഘട്ട പ്രശ്നം കത്തോലിക്കാസഭയുടെ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടുന്നതിൽ വരെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു. മതത്തിന്റെ പ്രകടമുഖമായ പേപ്പൽ ഫ്ളാഗുകളുമായി തെരുവിൽ ഇറങ്ങുകയും ളോഹയിട്ട ആത്മീയ നേതാക്കൾ എല്ലായിടത്തും പ്രസ്താവനകൾ ഇറക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത് ഒരു പൊതുപ്രശ്നത്തെ വർഗ്ഗീയവത്ക്കരിക്കുന്നതിലും ധ്രുവീകരിക്കുന്നതിലും കൊണ്ടു ചെന്നെത്തിച്ചു. പ്രശ്നത്തിന് മതാത്മക മുഖം കൊടുത്തപ്പോൾ അത് കേരള കത്തോലിക്കാസഭയുടെ ശബ്ദമായി പൊതുജനം വ്യാഖ്യാനിച്ചു. എന്നാൽ സഭയിൽ തന്നെ നല്ലൊരു ശതമാനം പേരും നിശബ്ദരോ, എതിര് അഭിപ്രായം ഉള്ളവരോ ആയിരുന്നു.

മൂന്ന്
ഉത്തരവാദിത്വപൂർണ്ണമായ ചർച്ചകളും പഠനങ്ങളും നടത്താതെ കാര്യങ്ങളെ വൈകാരിക തലത്തിൽ സമീപിച്ചു എന്നതാണ് മറ്റൊരാക്ഷേപം. നേതൃത്വത്തിനും അണികൾക്കും അമിത ആവേശവും മൂർച്ചയുള്ള വാക്കുകളും ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ വ്യക്തമായും വസ്തുനിഷ്ഠപരമായും പറയാനാകാതെ ചാനൽചർച്ചകളിലും പൊതുസമൂഹത്തിന്റെ മുൻപിലും വൈദീകരും സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചവരും   അപഹാസ്യരാകുന്നത് കാണേണ്ടിവന്നു. റിപ്പോർട്ടിന്റെ കോപ്പികൾ മലയാളത്തിൽ കർഷക ജനതയ്ക്ക് ലഭ്യമാക്കുക, ഏതൊക്കെ നിർദ്ദേശങ്ങളാണ് ജനജീവിതത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗുണകരമാകുന്നത്, റിപ്പോർട്ടിലുള്ള ഏതൊക്കെ നിര്ദ്ദേശങ്ങളോടാണ് എതിർപ്പുള്ളത്, അതിനുള്ള കൃത്യമായ കാരണങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം വിശദീകരിച്ച് പറയുന്നതിന് നേതൃത്വത്തിനോ, സഭാമാധ്യമങ്ങൾക്കോ ഇന്നും സാധ്യമാണെന്ന് തോന്നുന്നില്ല.

നാല്
വിദ്യാഭ്യാസസ്ഥാപനങ്ങൾ സഭയുടെ സ്വന്തമെന്നിരിക്കലും അവയിൽ പഠിക്കുന്ന ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാത്ത, തിരിച്ചറിവിന്റെ പ്രായമാകാത്ത കുഞ്ഞുങ്ങൾ സ്ഥാപനങ്ങളുടെ സ്വന്തമല്ല. അത്രകണ്ട് ഗൗരവമല്ലാത്ത, മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാത്ത, രണ്ട് അഭിപ്രായമുള്ള ഒരു കാര്യത്തിന് അവരെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നത് വിമോചന കാലചരിത്രത്തിന്റെ ആവർത്തമാകാനെ ഇടയാകൂ. അന്ന് ഒന്നുമിറിയാതെ ആരോ പറഞ്ഞതിന്റെ പേരിൽ തെരുവിലിറങ്ങിയ കുഞ്ഞുങ്ങളിൽ പലരും ഇന്നുകാലത്തെ മുതിർന്ന പൗരരായപ്പോൾ ആത്മനിന്ദയോടെ പറയുന്നത് കേട്ടിട്ടുണ്ട്: ''വിവരമുള്ള പ്രായമായിരുന്നെങ്കിൽ ഞങ്ങളതു ചെയ്യില്ലായിരുന്നു.''

അഞ്ച്

കത്തോലിക്കാസഭയ്ക്ക് വളരെ വ്യക്തമായ ഒരു പരിസ്ഥിതി ധാർമ്മികതയുണ്ട്. അതുസഭയുടെ സാമൂഹിക പ്രബോധനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതും ഇപ്പോഴത്തെ മാർപ്പാപ്പയടക്കം ഊന്നിപ്പറഞ്ഞിട്ടുള്ളതും രണ്ടുവർഷങ്ങൾക്കപ്പുറം കേരളകത്തോലിക്ക മെത്രാൻ സംഘം ഔദോഗികമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ആ പരിസ്ഥിതി ധാർമ്മികതയുടെ വെളിച്ചത്തിൽ പശ്ചിമഘട്ടപ്രശ്നത്തെ സമീപിക്കുന്നതിന് സഭ ഒരു പരാജയമായിരുന്നു. 'കത്തോലിക്ക സഭ പ്രകൃതിക്കെതിരെ' എന്ന ധാരണയിൽ പൊതുസമൂഹം എത്തിച്ചേരുന്ന അവസ്ഥയുണ്ടായി. 'മാർപാപ്പ ഫ്രാൻസിസ് ആണെന്നോർക്കണം' എന്ന് പൊതുസമൂഹം സഭയെ ഓർപ്പിക്കേണ്ടി വന്നു.

Tuesday, October 15, 2013

God the Wanderer, Francis the Walker

“Even more difficult for me to understand is the growing feeling of something spiritual and sacred in the ordinary act of walking. I start to feel that each step taken is part of an invisible journey, for which there is no map and few road signs. I am not sure I am prepared, and the discomfort both frightens and excites me” (John Francis, The Planetwalker: How to Change Your World One Step at a Time). These are the words of a man who spend 22 years of his life walking. Of those, 17 years in perfect silence. Is there anything spiritual and self-transforming in the ordinary everyday act of walking? Gurus say “yes”. It is an act of getting back to oneself, returning to the primitive Self (“un-fallen” Self) inherent in all. That would be a sufficient reason for everyone’s craving to travel, wander about, set out on a voyage to unknown and remote regions, like birds fly away to the freedom of the sky, fishes diving into the mystery of blueness of the seas. I am blessed with the love of a motherly figure for the last few years. She is lame from her early childhood on wards. She used to tell me: “Son, I have walked hundreds and thousands of kilometers sitting at my window side raising eyes to the eternal blue of the sky.” Wow, all through life hardly gone out of the house, yet she traveled to the ends of the earth! That is the primitive nomad dormant within us.

Nomadic Instinct
Humanity has an untold and unwritten history of thousands of years of nomadic life as gathers wandering about from place to place. In comparison to the nomadic life of humans written history of the civilized man is a small fraction. Moving over large stretches of country the nomad took a wider view of life. Land stretched before him without territories, confines and boundaries. Unseen faces and sights, unheard sounds, un-smelled fragrances, un-savored tastes… all kept on coming into the horizon of his life widening it into eternity and infinity. He knew more of minerals and bio-diversities than the settled folk upon the fallow lands because he went over mountain passes and into rocky places and thickness of green forests. Life breathed afresh and anew every day.  It was nothing but paradise, a total harmonious living in communion with the nature. And his God too was not a settler enshrined in Temples, but someone always walked with him, whom he worshiped everywhere in the nature. The universe was full of Spirit; Nature was his Temple proper.
As man gave up a mobile and egalitarian life of hunting and gathering and became sedentary farmers and landowners varieties disappeared from his life. Dullness spread its thick black blanket everywhere. He started separating spirit from earth. The static and hierarchical structures of the civilized society contrasted with the mobility and freedom of the wanders. It is the loss of mobility that brought about a rigid society with classes, fights over territory, warfare, and alienation. Man became frightened of each other as wolfs standing against each other in rage to devour. Wars and fights are the result of privatization of the land and resources, and the consequent fear.

God the Wanderer
Wandering re-establishes the original harmony which once existed between humanity, the universe and God. When I read the Old Testament history of Israelite people I am stuck at the central events of “Exodus” and “Exiles”. Perhaps, the entire history of the Jewish people can be summarized in these two concepts. They are reactionary consequences of a nomadic people struggle to “get settled” in a land where they thought honey and milk would be flowing. Israelites were nomads. Their great Father Abraham receives this command from Yahweh: “Go forth from your native land…” (Gen. 12:1); and later Israelites proudly narrated the story of their grandfather “my father was a wandering Aramean” (Deut. 26:5). A Jewish Rabbi says, “the wandering Aramean Abraham once thought: ‘Is it possible that the world lacks a caretaker?’ Then the Blessed Holy One looked out and said to him: ‘I am the Sovereign of the Universe.’”
Yahweh of Old Testament is a wandering God. He wandered about with his people all around, in the land of slavery, amidst the raging waves of the Red Sea, in the desert, in clouds, in thunders, in the burning bush, in cool breeze, and above all in their tents where His people ate, slept, made love, reared their children. When Israel stopped walking and got settled in Palestine God ceased to exist around them. When they could no more see Him around, they started looking upward, and started imaging a God sitting up there in inaccessible transcendence. And God is still there for a civilized settler, aloof, alone, in a world of imagination, in heaven above. And a walker alone finds Him really in him, with him and around him. It is on the way to Emmaus He joins with you in your talks and meals. It is the Garden of Eden, on the damp and dusty soil of the earth, He will come to walk with you.

Jesus the Itinerant
Jesus resembles very much a wandering gypsy archetype of all age. In the short lifetime during his mission, Jesus is recorded as one always wandering from town to town, from village to village, from populated places to the wilderness, from hill top to seashore. Jesus says, “Foxes have holes and birds of the air have nests, but the Son of Man has no place to lay his head” (Lk 9: 58) which symbolizes his own wandering nature like a gypsy. In three years time he must have walked hundreds and hundreds of kilometers in Palestine: from the province of Galilee to Jerusalem three times (nearly 200 kilometers walk even today), from Galilee to Samaria, from Capernaum to the boarders of Galilee near Syria, Caesarea Philippi… In fact, this was also the nature of early followers of Christ who perhaps were following Christ’s very teaching as recorded in Gospel of Thomas. In the Gospel Jesus commands his disciples, “Become passerby…This world is a bridge. Pass over it; but do not build your dwelling there.” This is a teaching for the chosen among his followers and holy companions advocating the lifestyle of the solitary, itinerant ascetic. Village to village Jesus wandered, lifting his long staff like a lance lithe and tireless in his progression until culminating it at the summit of mount Calvary.

Francis of Assisi, the Walker
Now I must come to my dearest walker, Francis of Assisi. He was not a lone walker, but a movement as such in the history of walking. It was about Francis of Assisi one of my friends once wrote: “He was a walker. He walked miles and miles. He knew that it was the best way to imitate Jesus; being on the road. Francis walked on the peripheries and reached God.” And he continues, “I believe in the God of Francis of Assisi. That God who alone is sufficient, rest can be abandoned. A God who is in ruins, walks in the periphery, a minor God who languishes himself in beauty, in the golden hair of the sun, saturating heart of the river, light feathers of the rain. The eternal dancing lover God.” (Jose Suresh)
Francis used to remind his brothers that they were to be “pilgrims and strangers” in the world. That was his attitude towards life as such. Everyday waking up to the morning sun of his own Assisi each dawn was very strange and new for him. Walking weeks and months through the woods of Mount Subasio and through the rifts and valleys of Spoleto he could not stop wondering at the mysteries they hide for him. In twenty years time how many kilometers he must have walked! From Assisi to Holy Land, from Assisi to Rome, from Assisi to Mount La Verna, from Assisi to Spoleto, from Assisi to Gubio, from Assisi to Perugia, from Assisi to Puglia, Assisi to Spain, from Assisi to Egypt, from Assisi to all the villages of Umbria, and always back to Assisi . He was a born wandering Troubadour. Almost half of his life he lived on roads. He reminded his brothers to be authentically evangelical by going through the world as pilgrims and strangers, without belongings, without their own home, without economic security, working faithfully and with devotion, and begging alms.
This walking Francis became a movement in the collapsing church of Middle Ages. This movement was called “Mendicant life,” a new form of communitarian living of sanyasa which was unheard in the history of church. “Mendicant” means “open handed”. They wandered about like birds of the air; and when they were hungry begged with open hands like birds picking their corns from any field without bothering about its ownership and flying away to the freedom of the sky. They approached God, and the entire world, as beggars, with open hearts, and open hands. Up until that time the monks of Europe worked at their trade in the security of monastery, within the walls. While renouncing personal property, they owned all things in common as a community. While mendicants are the original type of monks in Buddhism and have a long history in Indian Hinduism and the countries which adapted Indian religious traditions, they didn’t become widespread in Christianity until the time of Francis of Assisi. Sanyasa could be lived in the streets, outside the walls of hermitages and monasteries!   It was a new revelation for West.

Into the Wild
Reflections of the biographer of a 24 years old American youngster, Christopher McCandless, would be a proper conclusion. In 1992 at the completion of his graduation McCandless donated his entire wealth to an organization working for social justice and eradication of poverty and ventured into the Alaskan wilderness in search of solitude. After six months of solitary living he had some serious injuries, and finally died of starvation, of which we do not know much. His biographer Jon Krakauer writes: “Many people live within unhappy circumstances and yet will not take the initiative to change their situation because they are conditioned to a life of security, conformity, and conservation, all of which may appear to give one peace of mind, but in reality nothing is more damaging to the adventurous spirit within a man than a secure future. The very basic core of a man's living spirit is his passion for adventure. The joy of life comes from our encounters with new experiences, and hence there is no greater joy than to have an endlessly changing horizon, for each day to have a new and different sun. If you want to get more out of life, you must lose your inclination for monotonous security and adopt a helter-skelter style of life that will at first appear to you to be crazy. But once you become accustomed to such a life you will see its full meaning and its incredible beauty.”  (Jon Krakauer, Into the Wild).
Of course, there are many ways to travel. There is tourism, there is traveling for business, joining a scientific expedition, visiting our relatives for the holidays. But to make travel a way of life is different way of looking at life. Only who are ready to be carried away by the wind of the spirit are inspired to engage in it. It is a profitless journey; and the only profit we make out of it is the journey itself. When we travel we are fulfilling our inner need for an exile. Walking makes us bystanders in our own body making us observers of our inner moves. In walking we walk over our bodies. We start giving ourselves away to flowers, to wind, to hills and seas, to snow and heat, and to children and old we meet on the road.

****************
“Twenty years from now, you will be more disappointed by the things that you didn’t do than by the ones you did do. So throw off the bowlines. Sail away from safe harbor. Catch the trade winds in your sails. Explore. Dream. Discover.” Mark Twain

Saturday, September 28, 2013

How schools kill creativity

A little girl of six years was in a drawing lesson at the back bench, drawing. The teacher said this little girl hardly ever paid attention, and in this drawing lesson she did. The teacher was fascinated and she went over to her and she said, "What are you drawing?" And the girl said, "I'm drawing a picture of God." And the teacher said, "But nobody knows what God looks like." And the girl said, "They will in a minute."
All kids have tremendous talents and creativity. They are not frightened of being wrong. Now, It doesn't mean being wrong is the same thing as being creative. What we do know is, if you're not prepared to be wrong, you'll never come up with anything original -- if you're not prepared to be wrong. And by the time they get to be adults, most kids have lost that capacity. They have become frightened of being wrong. And we run our companies like this, by the way. We stigmatize mistakes. And we're now running national education systems where mistakes are the worst thing you can make. And the result is that we are educating people out of their creative capacities. Picasso once said this -- he said that all children are born artists. The problem is to remain an artist as we grow up. I believe this passionately, that we don't grow into creativity, we grow out of it. Or rather, we get educated out if it.
Every education system on earth has the same hierarchy of subjects. At the top are mathematics and languages, then the humanities, and the bottom are the arts. And in pretty much every system too, there's a hierarchy within the arts. Art and music are normally given a higher status in schools than drama and dance. There isn't an education system on the planet that teaches dance everyday to children the way we teach them mathematics. Why? Why not? I think math is very important, but so is dance. Children dance all the time if they're allowed to, we all do. We all have bodies, don't we? Truthfully, what happens is, as children grow up, we start to educate them progressively from body to heads. And slightly to one side.
The whole purpose of public education throughout the world is to produce university professors. They're the people who come out the top. But we shouldn't hold them up as the high-water mark of all human achievement. They're just a form of life, another form of life. But they're rather curious, and I say this out of affection for them. There's something curious about professors in my experience. They live in their heads. They live up there, and slightly to one side. They're disembodied, you know, in a kind of literal way. They look upon their body as a form of transport for their heads.
There were no public systems of education, really, before the 19th century. They all came into being to meet the needs of industrialism. So the hierarchy is rooted on two ideas: 1. The most useful subjects for work are at the top. So you were probably steered benignly away from things at school when you were a kid, things you liked, on the grounds that you would never get a job doing that. Is that right? Don't do music, you're not going to be a musician; don't do art, you won't be an artist. Benign advice -- now, profoundly mistaken. The whole world is engulfed in a revolution. 2. The second is cademic ability, which has really come to dominate our view of intelligence, because the universities designed the system in their image. If you think of it, the whole system of public education around the world is a protracted process of university entrance. And the consequence is that many highly talented, brilliant, creative people think they're not, because the thing they were good at school wasn't valued, or was actually stigmatized. And I think we can't afford to go on that way.
In the next 30 years, according to UNESCO, more people worldwide will be graduating through education than since the beginning of history. More people, and it's the combination of all the things we've talked about -- technology and its transformation effect on work, and demography and the huge explosion in population. Suddenly, degrees aren't worth anything. Isn't that true? When I was a student, if you had a degree, you had a job. If you didn't have a job it's because you didn't want one. But now kids with degrees are often heading home to carry on playing video games, because you need an MA where the previous job required a BA, and now you need a PhD for the other. It's a process of academic inflation. And it indicates the whole structure of education is shifting beneath our feet. We need to radically rethink our view of intelligence.
Gillian Lynne is a choreographer. She did "Cats" and "Phantom of the Opera." She's wonderful. I once asked her, "Gillian, how'd you get to be a dancer?" And she said it was interesting; when she was at school, she was really hopeless. And the school, in the '30s, wrote to her parents and said, "We think Gillian has a learning disorder." She couldn't concentrate; she was fidgeting.
Anyway, she went to see this specialist. So, this oak-paneled room, and she was there with her mother, and she was led and sat on this chair at the end, and she sat on her hands for 20 minutes while this man talked to her mother about all the problems Gillian was having at school. And at the end of it -- because she was disturbing people; her homework was always late; and so on, little kid of eight -- in the end, the doctor went and sat next to Gillian and said, "Gillian, I've listened to all these things that your mother's told me, and I need to speak to her privately." He said, "Wait here. We'll be back; we won't be very long," and they went and left her. But as they went out the room, he turned on the radio that was sitting on his desk. And when they got out the room, he said to her mother, "Just stand and watch her." And the minute they left the room, she said, she was on her feet, moving to the music. And they watched for a few minutes and he turned to her mother and said, "Mrs. Lynne, Gillian isn't sick; she's a dancer. Take her to a dance school."
I said, "What happened?" She said, "She did. I can't tell you how wonderful it was. We walked in this room and it was full of people like me. People who couldn't sit still. People who had to move to think." Who had to move to think. They did ballet; they did tap; they did jazz; they did modern; they did contemporary. She was eventually auditioned for the Royal Ballet School; she became a soloist; she had a wonderful career at the Royal Ballet. She eventually graduated from the Royal Ballet School and founded her own company -- the Gillian Lynne Dance Company -- met Andrew Lloyd Weber. She's been responsible for some of the most successful musical theater productions in history; she's given pleasure to millions; and she's a multi-millionaire. Somebody else might have put her on medication and told her to calm down.
We have to rethink the fundamental principles on which we're educating our children. There was a wonderful quote by Jonas Salk, who said, "If all the insects were to disappear from the earth, within 50 years all life on Earth would end. If all human beings disappeared from the earth, within 50 years all forms of life would flourish." And he's right.

[KEN ROBINSON]

Thursday, August 8, 2013

                           യഥാര്‍ത്ഥ വിപ്ലവം

[ഇത് റസ്സല്‍ മീന്‍സിന്റെ ഏറ്റവും പ്രസിദ്ധമായ പ്രസംഗത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്. അദ്ദേഹം ഒഗ്‌ലാല ലക്കോത്ത എന്ന റെഡ് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു. 1973ല്‍ തുടങ്ങിയ അമേരിക്കന്‍ ഇന്ത്യന്‍  പ്രസ്ഥാനത്തിന്റെ പ്രഗത്ഭനായ പ്രവര്‍ത്തകനായിരുന്നു മീന്‍സ്. 2012 ഒക്‌ടോബര്‍ 22ന് അദ്ദേഹം നിര്യാതനായി. 1980 ല്‍ അനേകായിരങ്ങളോട് അദ്ദേഹം നടത്തിയ ഈ സുദീര്‍ഘമായ പ്രസംഗം. - Edited version]

തുടക്കത്തില്‍ത്തന്നെ പറയട്ടെ - എഴുത്ത് എന്നത് ഞാന്‍ വല്ലാതെ വെറുക്കുന്ന ഒരു സംഗതിയാണ്. ഇത് യൂറോപ്യന്‍ മനസ്സിനു നേരെ എതിരാണെന്നെനിക്കറിയാം. അവര്‍ക്ക് എഴുതപ്പെട്ട വാക്ക് പറയപ്പെട്ട വാക്കിനെക്കാള്‍ ഒരുപാടു പ്രധാനമാണല്ലോ. എന്നാല്‍ എന്റെ സംസ്‌കാരത്തിന് -ലക്കോത്ത സംസ്‌കാരം- ഉള്ളത് വാമൊഴി പൈതൃകമാണ്. അതുകൊണ്ടുതന്നെ ഞാന്‍ എഴുത്തിനെ നിരാകരിക്കുന്നു. എഴുത്ത് യൂറോപ്യനല്ലാത്ത സംസ്‌കാരങ്ങളെ ഇല്ലാതാക്കാന്‍ വെള്ളക്കാരന്‍ ഉപയോഗിക്കുന്ന അനേകമാര്‍ഗങ്ങളില്‍ ഒന്നാണ്. സംഭാഷണത്തിലൂടെ രൂപപ്പെടുന്ന മൂര്‍ത്തമായ മാനുഷികബന്ധങ്ങളെ എഴുതപ്പെടുന്ന വാക്ക് അമൂര്‍ത്തവത്കരിക്കുന്നു.
നിങ്ങളിപ്പോള്‍ വായിക്കുന്ന ഇക്കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. ഞാന്‍ പറഞ്ഞത് മറ്റാരോ എഴുതിയെടുത്തതാണ.് വെള്ളക്കാരന്റെ ലോകവുമായി സംവദിക്കാനുള്ള ഒരേയൊരു മാധ്യമം പുസ്തകത്തില്‍നിന്നു കൊഴിഞ്ഞു വീഴുന്ന മരിച്ച ഇലകളായ വാക്കുകള്‍ മാത്രമാണെന്നതാണു വസ്തുത. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എഴുതിയെടുക്കാന്‍ ഒടുവില്‍ സമ്മതിച്ചത്. എന്റെ വാക്കുകള്‍ വെള്ളക്കാരന്റെ അടുത്തെത്തുമോ എന്നത് എനിക്ക് സാരമായ ഒരു സംഗതിയേയല്ല. അവര്‍ക്കു കാണാനും കേള്‍ക്കാനുമാകില്ലെന്ന് എത്രയോ തവണ അവരുടെ ചരിത്രം നമുക്കു കാട്ടിത്തന്നു, അവര്‍ക്കാകെ ചെയ്യാനാവുന്നത് വായിക്കുക എന്ന കാര്യമാണ്. (അപവാദങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ അപവാദങ്ങള്‍പ്പോലും ഈ പൊതു സത്യത്തിനുള്ള തെളിവുകളാണ.്) എന്റെ പ്രധാന താത്പര്യം സര്‍വകലാശാലകളും മറ്റനേകം സ്ഥാപനങ്ങളും  നിമിത്തം വെള്ളക്കാരന്റെ ലോകവുമായി രാജിയാകുന്ന വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ റെഡ് ഇന്ത്യന്‍ വംശജരാണ്. പക്ഷേ ഈ താത്പര്യം പോലും അത്ര പ്രധാനമല്ല എനിക്ക്. റെഡ് ഇന്ത്യക്കാരന്റെ മുഖവും വെള്ളക്കാരന്റെ മനസ്സുമായി ഒരാള്‍ വളര്‍ന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട.് അത് തികച്ചും വൈയക്തികമായ ഒരു തെരഞ്ഞെടുപ്പായതിനാല്‍ എനിക്കതിനെക്കുറിച്ചൊന്നുംതന്നെ പറയാനില്ല. അവരൊക്കെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായി യൂറോപ്യന്‍സ് നടത്തുന്ന സാംസ്‌കാരികമായ വംശഹത്യയുടെ ഇരകളാണ.് എന്റെ ശ്രദ്ധ മുഴുവനും ഈ സാംസ്‌കാരികമായ വംശഹത്യയെ എതിര്‍ക്കുന്ന റെഡ് ഇന്ത്യക്കാരിലാണ്. ഈ എതിര്‍പ്പിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നറിയാതെ കുഴങ്ങുന്ന അവരോടാണു ഞാന്‍ പ്രധാനമായും സംസാരിക്കുന്നത്.
താന്‍ യൂറോപ്യവത്കരിക്കപ്പെടാതിരിക്കാന്‍ ഓരോ റെഡ് ഇന്ത്യക്കാരനും അപാരമായ ശ്രമം നടത്തേണ്ടതുണ്ട്. അതിനു കരുത്തുകിട്ടുന്നത് നമ്മുടെ പരമ്പരാഗത ജീവിതരീതികളില്‍നിന്നും നമ്മുടെ പൂര്‍വികര്‍ നെഞ്ചിലേറ്റിയ മൂല്യങ്ങളില്‍നിന്നുമാണ.് ആ കരുത്ത് വരേണ്ടത് നാലു ദിശകളില്‍നിന്നുമാണ് - നമ്മുടെ ബന്ധങ്ങളില്‍ നിന്നാണ്. പുസ്തകത്താളുകളില്‍നിന്നു കിട്ടുന്ന ഒന്നല്ല അത്. ലക്കോത്ത വിഭാഗത്തില്‍ ജനിച്ചവന്‍ എങ്ങനെ ഒരു യഥാര്‍ത്ഥ ലക്കോത്തയായിത്തീരണമെന്ന് ഒരു യൂറോപ്യനും പറഞ്ഞു തരാനാവില്ല. 'റെഡ് ഇന്ത്യന്‍ സ്റ്റഡീസ്' എന്ന വിഷയത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദാനന്തര ബിരുദം നേടിയതുകൊണ്ട് ഒരുവനു മനുഷ്യനായിത്തീരാനോ, പരമ്പരാഗത ശൈലികളെ അറിയുവാനോ ആകില്ലല്ലോ. അതു നിങ്ങളെ യൂറോപ്യന്‍സിനോടുള്ള മാനസിക വിധേയത്വത്തിലേ എത്തിക്കൂ.
യൂറോപ്യന്‍സിനെക്കുറിച്ചോ, അവരോടു മാനസിക അടിമത്തം പുലര്‍ത്തുന്നവരെക്കുറിച്ചോ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒരു വശത്ത് നൂറ്റാണ്ടുകളായി നിലനിന്ന, വംശീയഹത്യക്കുത്തരവാദിയായ, പിന്തിരിപ്പനായ അങ്ങേയറ്റം വൃത്തികെട്ട ഒരു യൂറോപ്യന്‍ ബൗദ്ധികധാരയുണ്ടെന്നും മറുവശത്ത് ഒരു പുതിയ, വിപ്ലവകരമായ, നന്മനിറഞ്ഞ ബൗദ്ധികധാരയുണ്ടെന്നും ഇവിടെ പറയപ്പെടുന്നുണ്ട്. രണ്ടാമത്തേതുകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത് മാര്‍ക്‌സിസവും അരാജകവാദവും ഇടതുപക്ഷചിന്ത പൊതുവെയുമാണ.് ഇത്തരമൊരു വിഭജനം സാധുവാണോ എന്നു ഞാന്‍ സംശയിക്കുന്നു. ഇവ രണ്ടും ഒരേ യൂറോപ്യന്‍ ബൗദ്ധികപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നാണ് എന്റെ അഭിപ്രായം. രണ്ടു കൂട്ടരും പറഞ്ഞതും പാടിയതും ഒരേ കാര്യം തന്നെ.
യൂറോപ്യന്‍ ബൗദ്ധിക പാരമ്പര്യത്തിന്റെ ഒരു ചെറു ചരിത്രം പറയുന്നത് ഇത്തരുണത്തില്‍ ഉചിതമായിരിക്കും. മുഴുവന്‍ പ്രകൃതിയെയും ഒരു ഗണിതശാസ്ത്ര സൂത്രവാക്യത്തില്‍ ഒതുക്കിക്കൊണ്ട് ന്യൂട്ടണ്‍ ശാസ്ത്രഗതിയെ വിപ്ലവകരമായി സ്വാധീനിച്ചു എന്നു പറയപ്പെടുന്നു. സാംസ്‌കാരികമേഖലയില്‍ ദെക്കാര്‍ത്ത് നിര്‍വഹിച്ചതും ഇതേ കാര്യം തന്നെ. രാഷ്ട്രീയത്തില്‍ ജോണ്‍ ലോക്കും സാമ്പത്തികശാസ്ത്രത്തില്‍ ആഡംസ്മിത്തും സമാനമായ കാര്യങ്ങള്‍ നിറവേറ്റി. മനുഷ്യാസ്തിത്വത്തിന്റെ ഏതെങ്കിലും ഒരു ഘടകം പെറുക്കിയെടുത്ത് ഈ ചിന്തകരെല്ലാം അതിനെ ഒരു നിയമമായി അമൂര്‍ത്തവത്കരിച്ചു. ക്രൈസ്തവമതം നിര്‍ത്തിയിടത്തുനിന്ന് അവര്‍ പുനരാരംഭിച്ചു. അവര്‍ ക്രൈസ്തവമതത്തെ മതേതരമായി അവതരിപ്പിച്ചു. അങ്ങനെ നാനാസ്ഥലങ്ങളിലേക്കും പടര്‍ന്നുകയറാന്‍ യൂറോപ്യന്‍ സംസ്‌കാരത്തെ സജ്ജമാക്കി. മുന്‍ പറഞ്ഞ ഒരോ സൈദ്ധാന്തിക വിപ്ലവവും യൂറോപ്യന്‍ മനസ്സിനെ കൂടുതല്‍ കൂടുതല്‍ അമൂര്‍ത്തവത്കരിച്ചു; പ്രകൃതിയുടെ അത്ഭുതകരമായ സങ്കീര്‍ണതയും അതിന്റെ ആത്മീയതയും യുക്തിബദ്ധമായ ഒരു ശ്രേണിയായി ലഘൂകരിക്കപ്പെട്ടു. ഒന്ന്, രണ്ട്, മൂന്ന് ഇതാ ഉത്തരം! ഇതായിരുന്നു അവരുടെ മദം.
ഇതാണ് ഇന്ന് യൂറോപ്യന്‍ മനസ്സിന്റെ 'കാര്യപ്രാപ്തി' യായി കൊട്ടിഘോഷിക്കപ്പെടുന്നത്. യാന്ത്രികമായതെല്ലാം കുറ്റമറ്റതത്രേ. ഈ നിമിഷത്തെ കാര്യസാധ്യത്തിനു ഉതകുന്നതെല്ലാം ശരിയത്രേ. തങ്ങളുടെ യാന്ത്രിക പരികല്പനയുമായി പൊരുത്തപ്പെടുന്നതെല്ലാം അവര്‍ക്കു സത്യമാണ്. ഇത്തരമൊരു ചിന്താപദ്ധതി നല്കുന്ന ഉത്തരങ്ങളെല്ലാം മുട്ടുശാന്തികളാണ്. മുട്ടുശാന്തിയുടെ പ്രത്യേകത അതു താല്ക്കാലികോപായമാണെന്നതാണ്. പുതിയ പ്രശ്‌നങ്ങള്‍ക്കു പുതിയ മുട്ടുശാന്തികള്‍ കൂടിയേ തീരൂ. അവ കണ്ടെത്താനുള്ള നിരന്തരശ്രമമാണ് ഇവിടെ നടക്കുന്നത്.
ന്യൂട്ടണ്‍, ദെക്കാര്‍ത്ത്, ലോക്ക്, സ്മിത്ത് എന്നിവരുടെ ചിന്താധാരയുടെ പിന്തുടര്‍ച്ചക്കാരായിരുന്നു ഹേഗലും മാര്‍ക്‌സും. ക്രൈസ്തവ ദൈവശാസ്ത്രത്തെ മതേതരമായി അവതരിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത് ദെക്കാര്‍ത്താണ്. യൂറോപ്യന്‍ മനസ്സ് പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ഉപയോഗിച്ച ക്രൈസ്തവ മതദര്‍ശനത്തെയാണ് ഹേഗല്‍ മതേതരമായ ദാര്‍ശനിക പദ്ധതിയായി പരുവപ്പെടുത്തിയെടുത്തത്. ഹെഗേലിയന്‍ ദര്‍ശനത്തെ അടിമുടി ഭൗതികവത്കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സു ചെയ്തത.് ഹേഗലിന്റെ ആത്മീയവാദത്തെ മാര്‍ക്‌സ് ഭൗതികവാദമാക്കിത്തീര്‍ത്തു. ഇന്ന് ഇതാണ് യൂറോപ്യന്‍ മനസ്സിന്റെ  വിപ്ലവാത്മക പദ്ധതിയായി ഉദ്‌ഘോഷിക്കപ്പെടുന്നത്. യൂറോപ്യന്‍സിന് മാര്‍ക്‌സിസം ഒരു വിപ്ലവാത്മകദര്‍ശനമാകാം; പക്ഷേ റെഡ് ഇന്ത്യക്കാരന്‍ അതില്‍ കാണുന്നത് യൂറോപ്യന്‍ ചിന്തയുടെ പൈതൃകമായ അസ്തിത്വവും ലാഭമുണ്ടാക്കലും തമ്മിലുള്ള സംഘര്‍ഷം മാത്രമാണ്. മാര്‍ക്‌സിസത്തിലൂടെ പുനരവതരിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ സാമ്രാജ്യത്വവാദത്തിന്റെ ബൗദ്ധിക അടിവേരുകള്‍ പടര്‍ന്നിരിക്കുന്നത് ന്യൂട്ടന്റെയും ഹേഗലിന്റെയും മറ്റും ചിന്താപദ്ധതിയിലാണ്.
അസ്തിത്വമെന്നത്, നിലനില്ക്കുകയെന്നത് ആത്മീയമായ ഒരു കാര്യമാണ്. ലാഭമുണ്ടാക്കുകയെന്നത് ഭൗതികമായ ഒരു കൃത്യവും. പരമ്പരാഗതമായി, റെഡ് ഇന്ത്യക്കാര്‍ ഏറ്റവും നല്ലവരാകാന്‍ എക്കാലത്തും ശ്രമിക്കുന്നവരാണ്. ഇത്തരമൊരു ശ്രമത്തിനിടയില്‍ അവര്‍ ചെയ്തിരിക്കുന്ന ഒരു കാര്യം സമ്പത്ത് വേണ്ടെന്നുവയ്ക്കുക എന്നതാണ്. ധനികനെ ചുറ്റുവട്ടത്തുള്ളവര്‍ അവജ്ഞയോടെയാണു പരമ്പരാഗത സമൂഹങ്ങളില്‍ കണ്ടിരുന്നത്. യൂറോപ്യന്‍സിനാകട്ടെ പണമെന്നത് ബഹുമാന്യതയുടെ ചിഹ്നമാണ്. ആരെങ്കിലും പണമുണ്ടാക്കുന്നതില്‍ വിജയിച്ചാല്‍ അതു തങ്ങളുടെ യാന്ത്രിക മാതൃകയുടെ വിജയമായി ഘോഷിക്കപ്പെടുന്നു. യൂറോപ്യന്‍ മനസ്സും റെഡ് ഇന്ത്യന്‍ മനസ്സും ഇങ്ങനെയാണ് വിരുദ്ധധ്രുവങ്ങളിലാകുന്നത്. ഈ വിപരീത നിലപാടുകള്‍ വെറും ബൗദ്ധികതലത്തില്‍ മാത്രം ഒതുങ്ങുന്നവയല്ലല്ലോ.
പ്രപഞ്ചത്തെ ഭൗതികവത്കരിക്കുന്ന യൂറോപ്യന്‍ ബൗദ്ധികപ്രക്രിയയും അപരനെ അപമാനവീകരിക്കുന്ന മാനസികപ്രക്രിയയും തമ്മില്‍ ഏറെ സമാനതകളുണ്ട്. മനുഷ്യരെ അപമാനവീകരിക്കുന്നതില്‍ മുന്നിട്ടുനില്ക്കുന്നത് ആരാണ് ? യുദ്ധത്തിനു പോകുന്നതിനുമുമ്പ് സൈനികര്‍ ശത്രുവിനെ അപമാനവീകരിക്കുന്നു. (അപ്പോഴാണ് അവര്‍ക്ക് എളുപ്പത്തില്‍ ശത്രുവിനെ കൊല്ലാനാകുന്നത്.) കൊലപാതകികള്‍ കൊല നടത്തുന്നതിനുമുമ്പ് ചെയ്യുന്നതും ഇതുതന്നെ. നാസിഭടന്മാര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ തടവുപുള്ളികളോട് അങ്ങനെ ചെയ്തു. പോലീസുകാരും അങ്ങനെതന്നെ ചെയ്യുന്നു. യുറേനിയം ഖനികളിലേക്കും സ്റ്റീല്‍ മില്ലുകളിലേക്കും ജോലിക്കാരെ അയയ്ക്കുന്നതിനു മുമ്പ് കോര്‍പ്പറേറ്റുടമകള്‍ അതു ചെയ്യുന്നു. രാഷ്ട്രീയക്കാര്‍ കണ്‍വെട്ടത്തു വരുന്ന എല്ലാവരോടും ഇതു ചെയ്യുന്നു. അപരനെ അപമാനവീകരിക്കുന്ന ഗ്രൂപ്പ് ഏതുമാകട്ടെ, അവയ്‌ക്കൊക്കെ പൊതുവായിട്ടുള്ളത്, തങ്ങളില്‍ നിന്നും വിഭിന്നമായവരെ കൊന്നോ അല്ലാതെയോ ഇല്ലാതാക്കുകയെന്ന അവയുടെ സംരംഭത്തിന് അപമാനവീകരണം സാധൂകരണം നല്കുന്നു എന്നതാണ്. ഒരു ക്രൈസ്തവ കല്പന 'കൊല്ലരുത്' എന്നതാണ്. കൊല്ലരുതാത്തത് മനുഷ്യരെയാണ്. അതുകൊണ്ട് പ്രയോഗിക്കേണ്ട ഉപായം ശത്രുവിനെ മനുഷ്യനല്ലാതാക്കുകയെന്നതാണ്. അത്തരമൊരു ഉപായം കണ്ടെത്താനായാല്‍ കല്പനയുടെ ലംഘനം പോലും പുണ്യമായി വ്യാഖ്യാനിക്കാമല്ലോ.
പ്രപഞ്ചത്തെ ആത്മീയമല്ലാതാക്കുക വഴി അതിനെ നശിപ്പിക്കുന്നത് പുണ്യമായിത്തീരുകയാണ്. പുരോഗതിയും വികസനവുമൊക്കെ ഇതു മറയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ്. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് കരിങ്കല്‍ ചീളുകളുടെ ക്വാറി തുടങ്ങിയിട്ട് അതിനെ ആ പ്രദേശത്തിന്റെ 'വികസനം' എന്നു വിളിക്കുന്നു. അപ്പോള്‍ വികസനമെന്നത്, ആ തുണ്ടുഭൂമിയുടെ എന്നെന്നേക്കുമായുള്ള വിനാശമാണ്. വെള്ളക്കാരന്‍ ടണ്‍കണക്കിനു ചീളുകള്‍ കൊണ്ടുപോയി കൂടുതല്‍ ഭൂപ്രദേശത്തു വിരിച്ച്, റോഡുകളുണ്ടാക്കി, കൂടുതല്‍ 'വികസിപ്പി'ക്കുകയാണ്. ഈ ഭ്രാന്തിനു മുഴുവന്‍ ഭൂമിയെയും വിട്ടുകൊടുക്കാമെന്നാണു യൂറോപ്യന്‍ കാഴ്ചപ്പാട്. ആത്യന്തികമായി ഒരു പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് യൂറോപ്യന്‍ മനസ്സിന് ഇതില്‍ ഒരു നഷ്ടബോധവും തോന്നുന്നില്ല എന്നതാണ്. അതിനു കാരണം, അവര്‍ പ്രപഞ്ചത്തെ മുഴുവന്‍ ആത്മാവില്ലാത്ത പദാര്‍ത്ഥമായി മാത്രം കണ്ടു ശീലിച്ചു എന്നതാണ്. അങ്ങനെയാണ് അവരുടെ ചിന്തകള്‍ അവരോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ഒരു മലയെയോ, തടാകത്തെയോ, ജനസമൂഹത്തെയോ അത്ഭുതത്തോടെ നോക്കാനും അതില്‍നിന്നുത്ഭൂതമാകുന്ന സംതൃപ്തി അനുഭവിക്കാനും അവര്‍ക്കാകാതെ പോകുന്നു. സാധനങ്ങള്‍ കൂടുതല്‍ സ്വന്തമാക്കുന്നതാണ് സംതൃപ്തിയുടെ അളവുകോല്‍. അങ്ങനെ മല കരിങ്കല്‍ച്ചീളുകളായി മാറുന്നു, തടാകം ഫാക്ടറിക്കുവേണ്ട ജലസംഭരണിയായിത്തീരുന്നു, ആളുകള്‍ വിദ്യാലയങ്ങളെന്ന മസ്തിഷ്‌ക പ്രക്ഷാളനശാലകളിലേക്കു തെളിക്കപ്പെടേണ്ട കൂട്ടങ്ങളായിത്തീരുന്നു.
പക്ഷേ, ഓരോ വികസനശ്രമവും യഥാര്‍ത്ഥ പ്രപഞ്ചത്തെ കൂടുതല്‍ കൂടുതല്‍ ഭാരപ്പെടുത്തുന്നു എന്നതല്ലേ വസ്തുത? ഇന്ധനത്തിന്റെ കാര്യം ഒരുദാഹരണമായി എടുക്കുക. രണ്ടുനൂറ്റാണ്ടു മുമ്പുവരെ പാചകത്തിനും മുറി ചൂടാക്കാനുമൊക്കെ എല്ലാവരും തന്നെ ഉപയോഗിച്ചിരുന്നത് വിറകാണ്. വ്യവസായവിപ്ലവത്തോടുകൂടി കല്‍ക്കരി പ്രധാന ഇന്ധനമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. അതോടെ നഗരങ്ങളില്‍ മലിനീകരണം ഒരു പ്രധാന പ്രശ്‌നമായിത്തീര്‍ന്നു. ഭൂഗര്‍ഭങ്ങളെല്ലാം വലിച്ചുതുറന്ന് കല്‍ക്കരിയെടുത്തു പുറത്തിട്ടു. നമ്മള്‍ ഓര്‍ക്കേണ്ടത്, വിറകുശേഖരണം പ്രകൃതിക്കു കാര്യമായ ക്ഷതം ഏല്പിക്കാതെ തന്നെ നടത്തപ്പെട്ടിരുന്നു എന്നതും കൂടിയാണ്. പിന്നീട് പെട്രോള്‍ പ്രധാന ഇന്ധനമായി രംഗപ്രവേശനം നടത്തുന്നു. ശാസ്ത്രലോകത്തെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ നിമിത്തം  ഉത്പാദനം സാങ്കേതികവത്കരിക്കപ്പെട്ടു. ഒപ്പം മലിനീകരണം എല്ലാ അതിരുകളും ലംഘിച്ചു. അങ്ങനെയിരിക്കെ കേട്ടു തുടങ്ങിയ കാര്യമാണ് ഊര്‍ജ്ജ പ്രതിസന്ധി. ഒടുക്കം എത്തിനില്ക്കുന്നത് യുറേനിയം എന്ന ഇന്ധനത്തിലാണ്.
ഇന്ധനത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ക്യാപിറ്റലിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ എന്തു വ്യത്യാസം? രണ്ടു കൂട്ടരും ഒരേ തൂവല്‍പക്ഷികള്‍. ഒരു പ്രായോഗിക നിര്‍ദ്ദേശം ഇവിടെ നല്കാനുണ്ട്. ഒരു യൂറോപ്യന്‍ വിപ്ലവ സിദ്ധാന്തത്തെ വിലയിരുത്തേണ്ടത് യൂറോപ്യന്‍ അധികാരഘടനയിലും സമൂഹത്തിലും അതെന്തു മാറ്റം കൊണ്ടുവരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത്. യൂറോപ്യരല്ലാത്ത ജനതതികളെ അതെങ്ങനെ ബാധിക്കുന്നു എന്നതില്‍ അധിഷ്ഠിതമായിരിക്കണം ആ വിലയിരുത്തല്‍. ഇങ്ങനെ പറയാന്‍ കാരണം, യൂറോപ്യന്‍ ചരിത്രത്തിലെ എല്ലാ വിപ്ലവങ്ങളും അടിസ്ഥാനപരമായി ശ്രമിച്ചത് വികസനത്തിനോട് അനുബന്ധിച്ചുള്ള നശീകരണങ്ങളെ അന്യദേശങ്ങളിലേക്ക്, അന്യജനങ്ങളിലേക്ക്, അന്യസംസ്‌കാരങ്ങളിലേക്ക,് പ്രകൃതിയിലേക്ക് ഒക്കെ കയറ്റി അയയ്ക്കാനാണ്. ഇതിന് ഒരപവാദമെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചുതരിക.
ഇതാ ഇന്നു നമ്മള്‍ താമസിക്കുന്ന ഇവിടം -പൈന്‍ റിഡ്ജ് റിസര്‍വേഷന്‍- വെള്ളക്കാരന്‍ National Sacrifice Area എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതിനര്‍ത്ഥം ഈയിടത്തില്‍ വന്‍ യുറേനിയം ശേഖരമുണ്ടെന്നും വെള്ളക്കാരന് ഇതു വേണമെന്നും മാത്രമാണ്. മുതല്‍ മുടക്കുന്നവര്‍ക്ക് ഏറ്റവും ലാഭകരമായത്, യുറേനിയം കുഴിച്ചെടുക്കുന്നിടത്തു തന്നെ യുറേനിയം വെയ്സ്റ്റ് തിരികെ കൊണ്ടിടുക എന്നതാണ്. അതായത്, നമ്മള്‍ താമസിക്കുന്ന ഇവിടെതന്നെ അതു തള്ളുക. ഇതു വികസനത്തിന് നമ്മള്‍ ആവശ്യം കൊടുക്കേണ്ട വിലയാണെന്നാണ് വെള്ളക്കാരന്‍ പറയുന്നത്. ഇതാണ് നമ്മള്‍ എതിര്‍ക്കുന്നത്. നമ്മുടെ ഇടം National Sacrifice Area ആക്കിത്തീര്‍ക്കുന്നതിനെ നാം എതിര്‍ക്കുന്നു. വ്യവസായിക വികസനത്തിനു കൊടുക്കേണ്ട വില നമുക്കു സ്വീകാര്യമല്ലാത്ത ഒന്നാണ്. യുറേനിയം തുരന്നെടുക്കുന്നതും ഇവിടുത്തെ ജലശേഖരം മലിനപ്പെടുത്തുന്നതും വംശീയഹത്യതന്നെയാണ്.
ഈയൊരു പ്രതിരോധ സമരത്തില്‍ നമുക്കു മാര്‍ക്‌സിസ്റ്റുകളെ പങ്കാളികളാക്കാനാകുമോ? നമ്മെ നശിപ്പിക്കുന്ന വ്യവസായികവത്കരണത്തിന്റെ സ്തുതിപാഠകരാണ് അവരെല്ലാം. മാര്‍ക്‌സിസം എന്താണു വാഗ്ദാനം ചെയ്യുന്നത്? മുതലാളിമാരുടെ കൈയിലെ സ്വത്ത് കൂടുതല്‍ ജനങ്ങള്‍ക്ക് അവര്‍ വിതരണം ചെയ്യും. ഇത് സാധ്യമാകണമെങ്കില്‍ പക്ഷേ വ്യവസായവത്കരണം നിര്‍ബാധം തുടര്‍ന്നേ മതിയാകൂ. യൂറോപ്യന്‍ സമൂഹത്തിനുള്ളിലെ അധികാരഘടന മാറിയേക്കാം. പക്ഷേ റെഡ് ഇന്ത്യക്കാരുടെയും യൂറോപ്യരല്ലാത്ത ജനവിഭാഗങ്ങളുടെയും സ്ഥിതി പഴയപടിതന്നെ തുടരും. പാട്ട് ആരു പാടിയാലും പഴയതുതന്നെ.
വ്യാവസായിക സമൂഹത്തിന്റെ ഏതൊരു രൂപവും പോലെതന്നെ മാര്‍ക്‌സിസ്റ്റുസമൂഹവും ഏറ്റവും കൂടുതല്‍ വ്യവസായവും ഏറ്റവും കൂടുതല്‍ ഉത്പാദനവും ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ റെഡ് ഇന്ത്യക്കാരുടെ ആത്മീയ പൈതൃകത്തോടും സംസ്‌കാരത്തോടും ജീവിതശൈലിയോടും അവര്‍ക്കു പുച്ഛമാണ്. മാര്‍ക്‌സ് നമ്മെ വിളിച്ചത് 'പ്രീ ക്യാപിറ്റലിസ്റ്റ്‌സ്' എന്നാണ്. അതിനര്‍ത്ഥം നാം ഒരുനാള്‍ വ്യാവസായിക സമൂഹത്തിന്റെ ഭാഗമായി ക്യാപിറ്റലിസ്റ്റുകളായിത്തീരുമെന്നാണ്. മാര്‍ക്‌സിസ്റ്റു വിപ്ലവത്തില്‍ ഒരു റെഡ് ഇന്ത്യക്കാരന്‍ പങ്കാളിയാകണമെങ്കില്‍ ഫാക്ടറിയില്‍ തൊഴിലാളിയായിക്കൊണ്ടു മാത്രമേ അതു സാധ്യമാകൂ. അതിബഹുലമായ ഒരു വ്യവസായിക സംവിധാനം കൂടാതെ ഒരു സമൂഹത്തിന് മാര്‍ക്‌സിസ്റ്റാവാന്‍ തരമില്ലതന്നെ. വാക്കുകളിലെ വൈജാത്യം മാത്രമേയുള്ളൂ ഇവിടെ എന്നു ഞാന്‍ കരുതുന്നു. ക്രിസ്ത്യാനികള്‍, ക്യാപിറ്റലിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍. മൂന്നു കൂട്ടരും സ്വയം പറഞ്ഞത് അവര്‍ വിപ്ലവകാരികളാണെന്നാണ്. പക്ഷേ അവരെല്ലാവരും സത്യത്തില്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്ന കാവലാളുകള്‍ മാത്രമായിരുന്നു.
ഞാന്‍ ഇപ്പറഞ്ഞതിനെ ചരിത്രം സാധൂകരിക്കുന്നുണ്ടോ? 1920 മുതലുള്ള സോവ്യറ്റ് യൂണിയന്റെ വ്യവസായിക ചരിത്രമെടുക്കുക. ഇംഗ്ലീഷ് വ്യാവസായിക വിപ്ലവം 300 വര്‍ഷംകൊണ്ട് ചെയ്തത് മാര്‍ക്‌സിസ്റ്റുകള്‍ 60 വര്‍ഷംകൊണ്ടു ചെയ്തു. അവിടെയുണ്ടായിരുന്ന എല്ലാ ആദിമ ജനതകളെയും ഫാക്ടറികള്‍ക്കുവേണ്ടി അവര്‍ നിര്‍മാര്‍ജ്ജനം ചെയ്തു. ചൈനയിലും വിയറ്റ്‌നാമിലും ഒട്ടും വ്യത്യസ്തമായിരുന്നില്ല സ്ഥിതി.  അമേരിക്ക ഉപേക്ഷിച്ചുകളഞ്ഞ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് വിയറ്റ്‌നാം ഇതാ സ്വന്തമാക്കിയിരിക്കുന്നു. ചൈനയിതാ അണുബോംബുകള്‍ പൊട്ടിക്കുന്നു. പാടുന്ന പാട്ട് വളരെ വളരെ പഴയതുതന്നെ.
ഇവയില്‍ നിന്നൊക്കെ വിഭിന്നമായ മറ്റൊരു വഴിയുണ്ട്. അതു നമ്മുടെ ലക്കോത്ത വിഭാഗത്തിന്റെ വഴിയാണ്, റെഡ് ഇന്ത്യക്കാരന്റെ വഴിയാണ്. അമ്മ ഭൂമിയെ കളങ്കപ്പെടുത്താതിരിക്കുകയെന്നതാണ് ആ വഴി. യൂറോപ്യന്‍ യുക്തിക്കു ഗ്രഹിക്കാനാവുന്നതിന് അപ്പുറത്ത് ചില ശക്തികളുണ്ടെന്നും എല്ലാറ്റിനോടും സഹവര്‍ത്തിത്വത്തില്‍ സഹവസിക്കുകയെന്നതാണ് കരണീയമെന്നും കരുതുന്നതാണ് ആ വഴി. യൂറോപ്യന്‍ വഴി തലതിരിഞ്ഞതാണ്. വെള്ളക്കാരന്റെ തലക്കനമാണ് മനുഷ്യന്‍ എല്ലാറ്റിനും അതീതനാണെന്ന സിദ്ധാന്തമുണ്ടാക്കിയത്. വെള്ളക്കാരന്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് - അതിനകത്ത് ശാസ്ത്ര വിശ്വാസവും പെടും -മനുഷ്യന്‍ ദൈവമാണെന്നാണ്. യൂറോപ്പ് എന്നും ഒരു മിശിഹായെ അന്വേഷിച്ചിരുന്നു.  യേശുക്രിസ്തുവും കാള്‍മാര്‍ക്‌സും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒക്കെ അത്തരം മിശിഹാമാരില്‍പ്പെടും. ഇതു ശുദ്ധ വിഡ്ഢിത്തമാണെന്ന് റെഡ്ഇന്ത്യക്കാരന് അറിയാം. ഏറ്റവും ബലഹീനമായ സൃഷ്ടി സത്യത്തില്‍ മനുഷ്യനാണ്. പക്ഷേ അവന്റെ യുക്തി പ്രകൃതിയുടെ സ്വാഭാവിക ക്രമത്തെ മറക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. റെഡ് ഇന്ത്യക്കാരന്‍ ഒരു മാനിനെ ആഹരിക്കുമ്പോള്‍, അതിനു തന്നെ അനുവദിച്ചതിന് മാനിനോടു നന്ദി പറഞ്ഞുകൊണ്ടാണ് ഭക്ഷിക്കുക. വെള്ളക്കാരനാവട്ടെ മാനിനെ തിന്നിട്ട്, മാന്‍ തന്നെക്കാള്‍ അനേകം പടി താഴെക്കിടയിലുള്ളതാണെന്നു ചിന്തിക്കുന്നു.
മുഴുവന്‍ യൂറോപ്യന്‍ പാരമ്പര്യവും പ്രകൃതിയുടെ സ്വാഭാവിക ക്രമത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് മുഴുകിയത്. അതു പ്രകൃതിയെ നിന്ദിച്ചു; പ്രാകൃതിക ശക്തികളെ നിന്ദിച്ചു; പക്ഷേ ഇതെക്കാലവും ഇങ്ങനെതന്നെ തുടരില്ലെന്നുറപ്പാണ്. ഒരു സിദ്ധാന്തത്തിനും ഈ ലളിതസത്യത്തെ തിരുത്താനാവില്ല. അമ്മ ഭൂമി തിരിച്ചടിക്കും, മുഴുവന്‍ പ്രകൃതിയും തിരിച്ചടിക്കും. നിന്ദകരെല്ലാം നിഷ്‌കാസിതരാകും. എല്ലാം കറങ്ങിത്തിരിഞ്ഞ് ആരംഭിച്ചിടത്തെത്തും. അതാണു വിപ്ലവം. ഇതെന്റെ ജനതയുടെ പ്രവചനമാണ്.
റെഡ് ഇന്ത്യക്കാരായ ഞങ്ങള്‍ ഇക്കാര്യം യൂറോപ്യന്‍സിനോടു പറയാന്‍ കാലങ്ങളായി ശ്രമിക്കുകയായിരുന്നു. പക്ഷേ അവര്‍ക്കു ചെവി തുറക്കാനറിയില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പ്രകൃതിയുടെ സ്വാഭാവിക ക്രമം ഒടുക്കം വിജയിക്കുകതന്നെ ചെയ്യും; അതിന്റെ വിരുദ്ധശക്തികള്‍ അമിതമായി പെരുകിയാല്‍ മാനുകള്‍ ഒടുങ്ങുന്നതു പോലെ ഇല്ലാതാകും. അപ്പോഴും നില നില്ക്കുന്നത് പ്രകൃതിയോടു ചേര്‍ന്നു നില്ക്കുന്ന ഞങ്ങള്‍ റെഡ് ഇന്ത്യക്കാരും മറ്റു ജീവിവര്‍ഗങ്ങളും ആകും. പ്രതിരോധിക്കുക എന്നത് ഞങ്ങളുടെ നിലനില്പിന്റെ ഒരു ഭാഗമാണ്. ഞങ്ങള്‍ പ്രതിരോധിക്കുന്നത് ഭരണകൂടത്തെ മറിച്ചിടാനോ, അധികാരം കൈയാളാനോ അല്ല, പിന്നെയോ അതു നിലനില്പിന്റെ സ്വാഭാവിക ഭാവമായതുകൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടത് വെള്ളക്കാരന്റെ ഏതെങ്കിലും സ്ഥാപനത്തിന്മേലുള്ള ഉടമാവകാശമല്ല; അവരുടെ എല്ലാ സ്ഥാപനങ്ങളുടെയും അപ്രത്യക്ഷമാകലാണു ഞങ്ങളുടെ ആവശ്യം. അതാണു വിപ്ലവം.
ഞങ്ങള്‍ റെഡ് ഇന്ത്യക്കാര്‍ ഇന്നും ഈ യാഥാര്‍ത്ഥ്യങ്ങളുമായി -ഞങ്ങളുടെ പ്രവചനങ്ങള്‍, പൂര്‍വികരില്‍നിന്നു കിട്ടിയ പൈതൃകം- നിരന്തര സമ്പര്‍ക്കത്തിലാണ്. ഞങ്ങള്‍ പഠിക്കുന്നത് മുതിര്‍ന്നവരില്‍നിന്നും പ്രകൃതിയില്‍നിന്നും പ്രാകൃതികശക്തികളില്‍ നിന്നുമാണ്. ക്യാപിറ്റലിസത്തോടോ, മാര്‍ക്‌സിസത്തോടോ പറ്റിപ്പിടിച്ചുനില്ക്കുകയെന്നുവെച്ചാല്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാകുകയെന്നാണര്‍ത്ഥം. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് നാം നടത്തിയേ തീരൂ. യൂറോപ്യന്‍ സംസ്‌കാരവും വ്യാവസായികവത്കരണവും തെരഞ്ഞെടുക്കുന്നവര്‍ എന്റെ ശത്രുക്കളാണ്.
ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കണമെന്നുണ്ട്. ആരെയെങ്കിലും മാര്‍ക്‌സിസത്തിലേക്കു നയിക്കുക എന്നത് എന്റെ മനസ്സിലേ ഇല്ലാത്ത കാര്യമാണ്. ക്യാപിറ്റലിസവും ക്രിസ്ത്യാനിറ്റിയും പോലെതന്നെ മാര്‍ക്‌സിസവും എന്റെ സംസ്‌കാരത്തിന് അന്യമാണ്. സത്യത്തില്‍, ഞാനാരേയും എങ്ങോട്ടെക്കെങ്കിലും നയിക്കാന്‍ ശ്രമിക്കുന്ന ഒരുവനല്ല. റെഡ് ഇന്ത്യന്‍ പ്രസ്ഥാനം അതിന്റെ ശൈശവദശയിലായിരുന്നപ്പോള്‍ വെള്ളക്കാരന്റെ മാധ്യമപ്രയോഗം കടമെടുത്താല്‍, ചെറിയ രീതിയിലൊരു നേതാവാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചത് ചില അവ്യക്തതകള്‍ നിമിത്തമാണ്. പക്ഷേ ഇന്ന് ഞാനതില്‍നിന്നു മോചിതനാണ്. ആര്‍ക്കും ആരുടെയും എല്ലാമാകാന്‍ ആവില്ലതന്നെ; ഞാനൊരു നേതാവല്ല. ഞാന്‍ ഒരു ലക്കോത്ത ദേശസ്‌നേഹിയാണ്. ഇത്രയുമേ ആവശ്യമുള്ളൂ; ഇത്രയുമേ ഞാന്‍ ആഗ്രഹിക്കുന്നുമുള്ളൂ. പിന്നെ, ഞാനെന്താണോ അതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്.
                                                                                             
                                                       പരിഭാഷ : Shaji Dominic (Published in Assisi, August 2013)