സത്യത്തിന്‍റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കോണ്ഗ്രസ്സിന്റെ പേരില്‍.
ട്രസ്റ്റിഷിപ്പ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കള്ളപ്പണക്കാരന്റെ ലോക്കറില്‍ ഒളിച്ചിരിക്കുന്നതിന്റെ പേരില്‍.
ഇന്‍കം ടാക്സ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
തട്ടിപ്പിന്‍റെ ഉപ്പു കുറുക്കാന്‍ കുത്തകകളെ പഠിപ്പിച്ചതിന്റെ പേരില്‍.
കീറത്തുണി ഉടുത്തവന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
സ്റ്റാര്‍ച്ചില്‍ മുക്കി തേച്ച ഉടയാത്ത ഖദര്‍ എന്ന ആഡംബരം കൊണ്ട് ഞങ്ങളെ പരിഹസിക്കുന്നതിന്റെ പേരില്‍.
വിവേചനത്തിന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
'ഹരിജന്‍' എന്നുവിളിച്ച് കോളനികളില്‍ ഞങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന്റെ പേരില്‍.

No comments:
Post a Comment