അപൂര്‍വ്വം ചില അവസരങ്ങളില്‍ പെരുന്നാൾ കാലത്ത് ക്രിസ്തീയ ആചാരപ്രകാരം ഒരു ചടങ്ങുണ്ട്- കൂടു തുറന്നുള്ള കുര്‍ബാന. കൂട് എന്നാൽ വിശുദ്ധമായി കണക്കാക്കുന്ന രൂപക്കൂടാണ്, അത് സാധാരണ അടച്ചാണ് ഇടാറ്. കൂടു തുറന്നുള്ള കുർബാനയുടെ കാര്യം ഇപ്പോൾ ഓർക്കാൻ കാരണം ചിലർ inbox തുറന്ന് കാണിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഒരു സ്ത്രീവിമോചന സാമൂഹ്യ പരിഷ്‌ക്കരണം കണ്ടപ്പോഴാണ്. സ്ത്രീ FB അക്കൗണ്ടുകള്‍ കണ്ടാല്‍ ചില പുരുഷന്മാര്‍ക്ക് ഉടന്‍ ഞരമ്പുരോഗം പിടിപെടും. ഉടന്‍ പോയി ഈ സ്ത്രീകളുടെ inboxൽ ആണ് അത്യാഹിതവിഭാഗ പ്രവേശനം നടത്തുന്നത്. അവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കുക എന്നതിന് വേണ്ടിയാണ് ഇപ്പോൾ അവരിൽ ചിലർ inbox പൊതുവിടത്ത് തുറന്ന് വെച്ചിരിക്കുന്നത്. അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്. കാരണം അത് ഒരു വ്യക്തിയുടെ സ്വകാര്യ identityയെ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രീതിയാണ്. അതിലെ ചില അപകടങ്ങളായി തോന്നിയിട്ടുള്ള കാര്യങ്ങള്‍:
1. inbox എന്ന സ്വകാര്യയിടത്ത് ഒരു സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലത്തവര്‍ക്ക് പോലും നഷ്ടപ്പെട്ടേക്കാം. കാരണം ഈ പ്രതിക്ഷേധത്തിന് തുടക്കം കുറിച്ചവര്‍ ഇതിനെ സാമൂഹ്യമാധ്യമങ്ങളിലെ ഒരു പൊതുസ്ത്രീ മുന്നേറ്റമായി മാറ്റാന്‍ എല്ലാ സ്ത്രീകളോടും ആവശ്യപ്പെടുന്നു. അത് വൈകാരികപക്വതയുള്ളതും ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും പിടിച്ചതിനും (ചിലപ്പോള്‍ പ്രതികാരം തീര്‍ക്കാനും) inbox തുറന്നു screenshot ഇടുന്ന രീതിയിലേക്ക് മാറും. അത് പുരുഷമാരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുക എന്ന ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും.
2. ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ അപ്പനോ ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും പെരുമാറുന്നതിന് അവര്‍ എന്തുപിഴച്ചു!
3. എന്നോട് ഒരാള്‍ക്ക് താത്പര്യം തോന്നിയാല്‍ അത് പറയാന്‍ വരെയുള്ള സ്വാതന്ത്ര്യം സ്വകാര്യ ഇടങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ നല്ല ചുട്ട മറുപടിതന്നെ ആദ്യം കൊടുക്കുക. അതുകൊണ്ടും ഫലമില്ലെങ്കില്‍ ഉപയോഗിക്കാനുള്ള സാധ്യതകള്‍ ആണ് reporting, blocking etc. അവ കൂടി ഉപയോഗപ്പെടുത്തുക.
ഇത്രയും പറഞ്ഞത് ഈ വിഷയത്തെക്കുറിച്ച പോസ്റ്റുകള്‍ മുഴുവന്‍ അനുചിതമാണ് എന്ന് പറയാനല്ല. വിഷയം വളരെ പ്രധാനമാണ്. സ്ത്രീ സഹോദരിമാര്‍ പ്രതിക്ഷേധിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി തന്നെ വേണം. പക്ഷെ അവ ജനറല്‍ ആവണം. കൊള്ളേണ്ടവന് കൊള്ളണം, എന്നാല്‍ പൊതുവായനക്കാര്‍ക്ക് വ്യക്തിയുടെ identity വെളിവാകുകയും ചെയ്യരുത്. കാരണം ഓരോ വ്യക്തിയും നമ്മള്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യണ്ട വിലപ്പെട്ട വ്യക്തിത്വങ്ങളാണ്.
ഇനി ഈ സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ഒരു നേര്‍സാക്ഷ്യം: പ്രശ്നത്തിന്‍റെ ഗൌരവം അറിയാന്‍ ഒരു നല്ല സുഹൃത്ത് അയ്യാള്‍ ഉണ്ടാക്കിയ സ്ത്രീ FB അക്കൌണ്ടിന്‍റെ ID യും പാസ്സ്‌വേര്‍ഡും നിര്‍ബന്ധിച്ച് തന്നിട്ട് പോയി തുറന്ന് നോക്കാന്‍ പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഇന്നലെ രാത്രി 8- 10 വരെ അത് തുറന്നിട്ടു. കാണണമായിരുന്നു കാഴ്ച. വെറുതെ നോക്കിയിരുന്നതേയുള്ളൂ. സത്യത്തില്‍ എനിക്ക് ഒടുക്കത്തെ ചിരിയാണ് വന്നത്. പാവങ്ങള്‍ എന്തൊരു ലൈംഗികദാരിദ്ര്യമാണ് നമ്മുടെ നാട്ടില്‍!!! ഓരോ നിമിഷവും പോപ്‌അപ് ചെയ്യുന്ന മെസ്സേജുകള്‍, വീഡിയോ കോളുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍, ഓരോ പൊട്ട പോസ്റ്റിനും മുഖചിത്രത്തിനും അടിയില്‍ വീഴുന്ന അനേകം ലൈക്കുകള്‍, കമ്മന്റുകള്‍. എന്നാല്‍ ഒരു കാര്യം ഇപ്പോഴും പറയാം ചില നിസ്സാര ചികിത്സകൊണ്ട് പരിഹരിക്കാവുന്നതെയുള്ളൂ ഈ രോഗം (സ്ത്രീ സഹോദരിമാര്‍ ശ്രദ്ധിക്കുക) :
1. പരിചയമില്ലാത്ത ഒരാൾ രണ്ടിൽ കൂടുതൽ പ്രാവശ്യം മറ്റൊന്നും പറയാൻ ഇല്ലാതെ "Hi.. " എന്ന സന്ദേശം അയച്ചാൽ ഒന്നും നോക്കാതെ അങ്ങ് ബ്ലോക്ക് ആക്കിയേക്കുക.
2. തിരിച്ച് പ്രതികരണം ഇല്ലാത്തപ്പോഴും പൂക്കൾ ചേർത്ത് വരുന്ന GOOD MORNING, GOOD NIGHT ആശംസകള്‍, ചില റൊമാന്റിക് ചിത്രങ്ങള്‍, വരികള്‍ (നിങ്ങളുടെ വീക്നെസിലാണ് അവര്‍ പിടിമുറുക്കിയിരിക്കുന്നത്) എന്നിവ കണ്ടാല്‍ ബ്ലോക്കാന്‍ മടിക്കണ്ടാ.
3. അറിയാത്ത വ്യക്തിയിൽ നിന്ന് വീഡിയോ ചാറ്റ് വന്നാൽ ആ നിമിഷം അയ്യാളെ ബ്ലോക്കുക.
4. അശ്ളീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവക്ക് ചീത്ത വിളിക്കാൻ പോകുന്നതും ചുട്ടമറുപടി കൊടുക്കാൻ പോകുന്നതും വെറുതെ ഉള്ള മനഃശാന്തിയും സമയവും നഷ്ടപ്പെടുത്തും എന്നല്ലാതെ ഉപകാരം ഉണ്ടാവില്ല. അതുകൊണ്ട് ബ്ലോക്ക് തന്നെ പരിഹാരം.
5. ഫ്രണ്ട് റിക്വസ്റ്റ് അയക്കുമ്പോൾ/സ്വീകരിക്കുമ്പോൾ ഒരാളുടെ ടൈംലൈനും മറ്റ് വിവരങ്ങളും ആദ്യം ഒന്ന് പരിശോധിച്ച് മാത്രം ചേർക്കുക. കൂടുതൽ എണ്ണം സുഹൃത്തുക്കൾ ഉണ്ടാവുക എന്നതല്ല, ഗുണമുള്ള ഒരു ചെറിയ കൂട്ടം ഉണ്ടാവുക എന്നതാണ് സാമൂഹ്യമാധ്യമത്തിന്റെ ഗുണപരമായ ഉപയോഗത്തിന് നല്ലത്.
6. കൊടുക്കേണ്ടിടത്ത് നല്ല കൊട്ട് തന്നെ കൊടുക്കുകയും വേണം. സ്ത്രീകൾ വിവേകത്തോടെ ഇടപെട്ടാല്‍ കാര്യങ്ങള്‍ക്ക് ഒരു പരിഹാരം നിശ്ചയമായും ഉണ്ടാവും.
ഇത്രയും സിമ്പിൾ ആയ കാര്യത്തെ സമൂഹത്തിലെ ആരോഗ്യപരമായ സ്ത്രീ-പുരുഷബന്ധം ഉലക്കും വിധമുള്ള അവിവേക പ്രതികരണത്തിലേക്ക് കൊണ്ടുപോകരുതെന്ന് സ്ത്രീ സുഹൃത്തുക്കളോട് ഒരു അപേക്ഷയുണ്ട്.
ലൈംഗീക പോഷകക്കുറവ് അനുഭവിക്കുന്ന നമ്മുടെ പ്രവാസലോകത്തെ പുരുഷന്മാരോടും സ്ത്രീകളോടും, സ്നേഹമില്ലാതെ വീട് എന്ന വ്യവസ്ഥിതിയെ നിലനിർത്തികൊണ്ടു പോകാൻ വിധിക്കപ്പെടുന്നവരോടും സത്യത്തിൽ വലിയ സഹതാപമാണ് തോന്നുന്നത്. ജീവിതം ശരിക്കൊന്ന് ജീവിക്കാന്‍ കൂടി പറ്റാതെ വെറുതെ മരുഭൂമിയിലും ചൂടിലും ഉരുകിത്തീരുന്നവര്‍, പെണ്ണ് എന്നാൽ കാമപൂർത്തീകരണ വസ്തു എന്നരീതിയിൽ കാണുന്ന ചില ഭർത്താക്കന്മാർ, ഭർത്താവിന്റെ ഇഷ്ടങ്ങളെ ചെറുക്കുന്ന ചില കുലസ്ത്രീകൾ.... എല്ലാം ചേർന്ന് നമ്മുടെ കുടുംബങ്ങളെ കള്ളം പറയിക്കുന്നു - അനിവാര്യമായ വലിയ കള്ളം.

No comments:
Post a Comment