Saturday, June 18, 2011

ഒരാളെ വധിക്കാനുള്ള അഞ്ചു വഴികള്‍ (എഡ്വിന്‍ ബ്രോക്ക് ) 
 
ഒരാളെ വധിക്കാന്‍ ക്ലേശകരമായ പല വഴികളുണ്ട്:

ഒരു കഷ്ണം മരത്തടി ചുമലിലേറ്റിക്കൊടുത്ത് മലമുകളില് കൊണ്ടുപോയി നിനക്കവനെ അതില്‍ തറച്ചു കൊല്ലാം.
എന്നാല്‍ ഇത് വൃത്തിയായി ചെയ്യാന്‍ ചെരുപ്പണിഞ്ഞ ഒരു വലിയകൂട്ടം ജനവും, കൂവാന്‍ ഒരു കോഴിയും, സമയം നിശ്ചയപ്പെടുത്താന്‍ ഒരു നാഴികമണിയും, ഒരു പഞ്ഞികഷ്ണവും, അല്പം ചൊറുക്കയും, ആണിതറക്കാന്‍ ഒരാളെയും ആവശ്യമുണ്ട്.

അല്ലെങ്കില് ഒരു ഇരുമ്പുകഷ്ണമെടുത്തു പരമ്പരാഗത രീതിയില് അതിനെ പരിവപ്പെടുത്തി മൂര്‍ച്ചവെപ്പിച്ച് അവന്‍ ധരിച്ചിരിക്കുന്ന ലോഹകവച്ചത്തിനുള്ളിലേക്ക് കുത്തിയിറക്കുക.
പക്ഷെ നിനക്കതിന് വെള്ളക്കുതിരകളും, ഇംഗ്ലിഷ് മരങ്ങളും, അമ്പുംവില്ലുമേന്തിയവരും, ചുരുങ്ങിയപക്ഷം രണ്ടു പതാകകളും, ഒരു രാജകുമാരനും, വിരുന്നുനടത്താന്‍ ഒരു കൊട്ടാരവും ആവശ്യമുണ്ട്.

കുലീനത മറന്നുകൊണ്ട്, കാറ്റ് അനുവദിക്കുമെങ്കില്‍, നിങ്ങള്ക്ക് അവന് നേരെ വിഷവാതകം തുറന്നു വിടാം.
പക്ഷെ അതിന്‌ കിടങ്ങില്‍ ഒരു മൈയില്‍ ദൂരമെങ്കിലും മണ്ണ് വെട്ടിമാറ്റണം; കറുത്ത ബൂട്ടുകളും, ബോംബിന്‍ഗര്‍ത്തങ്ങളും, മണ്ണിന്റെ അളവും, എലിപ്ലേഗും, ഒരു ഡസന്‍ പാട്ടും, കുറെ ഉരുക്കിന്‍ വട്ടതൊപ്പികളും സൂചിപ്പിക്കേണ്ടതേയില്ലല്ലോ.


വോമയാനങ്ങളുടെ കാലത്ത് ഇരയുടെ മുകളിലൂടെ മൈലുകളോളം പറന്ന്, ഒരു ചെറു ബട്ടണമര്‍ത്തി നിനക്കവനെ ഇല്ലാതാക്കാം. നിനക്കതിന് ആവശ്യമുള്ളത് നിങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു സമുദ്രവും, രണ്ടുതരം ഭരണസംവിധാനവും, ഒരു രാജ്യത്തിന്റെ ശാസ്ത്രജ്ഞന്മാരും, കുറെ ഫാക്ടറികളും, ഒരു ചിത്തരോഗിയും, ആര്‍ക്കും ഏറെ നാളേയ്ക്ക് ആവശ്യമില്ലാത്ത ഒരു തുണ്ട് ഭുമിയും മാത്രമാണ്.


ഞാന്‍ പറഞ്ഞു തുടങ്ങിയതുപോലെ, ഒരാളെ വധിക്കാന്‍ ക്ലേശകരമായ പല വഴികളുണ്ട്.
എന്നാല്‍ ഏറ്റവും ലളിതവും നേര്‍ചൊവ്വുള്ളതുമായ വഴി അവന്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, എന്നിട്ട് അവനെ അവിടെ തന്നെ ജീവിക്കാന്‍ വിടുക.


(എഡ്വിന്‍ ബ്രോക്ക് ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ കൊല്ലാനുള്ള വഴികളാണ് സ്വന്തം കവിതയില്‍ കുറിച്ചത്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൊലപാതകത്തിന് വേണ്ടി പുത്തന്‍ വഴികള് തേടി ഒരു കവിതാരചന എന്റെയും നിങ്ങളുടെയും ചുമതലയാണ് )

V


Thursday, June 16, 2011

Friday, June 10, 2011

"ഭാര്യ പറഞ്ഞു വായ തുറക്കരുതെന്ന്..."

എത്ര കണ്ടാലും മതിവരാത്ത ചരിത്രതിരുശേഷിപ്പുകളുടെ അപാരനിഗൂഡതകളും സംസ്കാര വൈവിധ്യങ്ങളുടെ കൗതുകങ്ങളും ഒടുങ്ങാത്ത റോമാനഗരത്തിന്റെ ഹൃദയ ഭാഗമായ "പിയാസാ വെനെസിയ"യില്‍ നിന്ന് വത്തിക്കാനിലേക്കുള്ള ഒരു സായാഹ്ന ബസ്സ്‌ യാത്ര. ബസ്സില്‍ ഏറിയ ഭാഗവും വിദേശ വിനോദസഞ്ചാരികളാണ് - വിവിധ ഭാഷകള്‍, വിവിധ സംസ്കാരങ്ങള്‍, വിവിധ വര്‍ണങ്ങള്‍, വിവിധ വസ്ത്രധാരണങ്ങള്‍.... ഒപ്പം സാമാന്യം നല്ല തിരക്കും. തൊട്ടടുത്തു നില്‍ക്കുന്നത് ഏകദേശം അരുപതിനോടടുത്തു പ്രായം വരുന്ന ഹോളണ്ടുകാരായ ദമ്പതികളാണ്. (റോമിന്റെ വഴികളെ ഹോളണ്ടിന്റെ വഴികളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇംഗ്ലിഷിലെ അവരുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഊഹിച്ചതാന്). ബസ്സ്‌ പിയാസാ വെനെസിയയില്‍ നിന്ന് ഒരു കിലോമീറ്ററോളം നീങ്ങിയിട്ടുണ്ടാവണം പെട്ടന്ന് ഹോളണ്ടുകാരന്റെ ഉച്ചത്തിലുള്ള ആക്രോശം:
"Give me my money..." 
തിരിഞ്ഞു നോക്കിയപ്പോള്‍ അയ്യാള്‍ ഒരു സ്ത്രീയുടെ കയ്യില്‍ മുറുകെ പിടിച്ചിട്ടുണ്ട്. ഒരു പോക്കറ്റടി ശ്രമമായിരുന്നുവെന്നു ഉഹിക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. സ്ത്രി ദേഷ്യത്തോടെ സ്വയം ന്യായികരിച്ചുകൊണ്ട്‌ കുതറി മാറാന്‍ ശ്രമിക്കുന്നു.... അയ്യാള്‍ മറുകൈകൊണ്ട്‌ പോക്കറ്റില് തപ്പിനോക്കി പണം നഷ്ട്ടപ്പെട്ടുവന്നു ഉറപ്പുവരുത്തുന്നു.....
പണം പോയി എന്ന് ബോധ്യമായപ്പോള് പോലിസിനെ വിളിക്കുമെന്ന് ഭിഷണിപ്പെടുത്തി. തിരച്ചിലിന്റെ ഒരു അവസാന ശ്രമമെന്നവണ്ണം നിന്നിടത്തു നിന്ന് അല്പം നീങ്ങി തറയില്‍ നോക്കിയപ്പോള്‍ ‍പണം ബസ്സിന്റെ ബോര്‍ഡില്‍ തന്നെ കിടപ്പുണ്ട്. പണം എങ്ങനെ ബോര്‍ഡില്‍ വീണെന്നു അറിയില്ല- പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോള്‍ സ്ത്രി താഴെയിട്ടതോ, അതോ അദ്ദേഹം പോക്കറ്റില്‍ നിന്ന് ടിക്കറ്റ്‌ എടുത്തപ്പോള്‍ അറിയാതെ താഴെവിണതോ...?! സ്ത്രി പോക്കറ്റില്‍ കൈയിടുന്നത് താന്‍ കണ്ടതാണെന്ന് അയാളുടെ ഭാഷ്യം. ഏതായാലും, കുറെ ചീത്ത വിളികളോടെ ആ സ്ത്രി തൊട്ടടുത്ത ബസ്സ്‌ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി.
ഹോളണ്ടുകാരന്‍ ഇപ്പോഴും ദേഷ്യത്തിലാണ്. അടുത്തുനില്‍ക്കുന്ന , അത്യാവശ്യം ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്ന, ഇറ്റലിക്കാരി പെണ്‍കുട്ടിയോട് (സംഭവത്തിനിടെ പോലിസിനെ വിളിക്കണമോ എന്ന് അവള്‍ ചോദിച്ചിരുന്നു) സ്ത്രി എങ്ങനെയാണ് തന്റെ പോക്കറ്റില്‍ കൈയിട്ടതെന്നും പണം ഒളിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഉച്ചസ്ഥായില് തന്നെ വിവരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എന്റെ അടുത്ത് നിന്ന അദേഹത്തിന്റെ ഭാര്യ അയ്യാളെ തോണ്ടിവിളിച്ചു ചോദിച്ചു:
"പണം വല്ലതും നഷ്ടപ്പെട്ടോ?"
"ഇല്ല" എന്ന് മറുപടി.
"എന്നാല്‍, വായ് അടയ്ക്ക്."
ഇവരുടെ ഈ അടക്കിപിടിച്ച വര്‍ത്തമാനം ശ്രദ്ധിക്കാതിരുന്ന പെണ്‍കുട്ടി സംഭവത്തിന്റെ വിശദാംശങ്ങള്‍ തുടര്‍ന്ന് തിരക്കികൊണ്ടിരുന്നു. പെട്ടന്ന് ഒരു കുഞ്ഞാടിനെപ്പോലെ ശാന്തനായി അയ്യാള്‍ പറഞ്ഞു:
"എന്റെ ഭാര്യ പറഞ്ഞു ഇനി വായ തുറക്കരുതെന്ന്. ക്ഷമിക്കുക. നമ്മുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം."
ദാമ്പത്യത്തില് ഭാര്യാഭര്‍തൃ ബഹുമാനം എന്തെന്ന് ഒരു വിവരണത്തിന്റെ ആവശ്യമില്ലാതെ വ്യക്തമാക്കപ്പെട്ട  നിമിഷം. ഭാര്യയെ അനുസരിക്കുന്നത് ഭര്‍ത്താവിന്റെ അഴിവുകേടല്ല, ന്യായമായതെന്തും സ്ത്രി പറഞ്ഞാലും അംഗികരിക്കാനുള്ള ഹൃദയവിശാലത തന്നെ.

Friday, June 3, 2011

അത്ഭുതങ്ങള്‍

അത്ഭുതങ്ങളെന്തെ ഇത്ര പൊലിപ്പിക്കപ്പെടുന്നു?

എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ.
മന്ഹട്ടന്‍ തെരുവുകളിലൂടെ നടന്നാലും,
വീടുകളുടെ മോന്തായങ്ങള്‍ക്ക് മുകളിലൂടെ വിഹായുസിലേക്ക് മിഴിപാളിച്ചാലും,

നഗ്നപാദകനായി തിരകള്‍ അതിരിടുന്ന തിരത്തിലൂടെ ഉഴറി നീങ്ങുമ്പോഴും,
കുടപിടിച്ച കാനനവൃക്ഷങ്ങള്‍ക്ക് കീഴെ നില്‍ക്കുമ്പോഴും,
പ്രണയിക്കുന്ന ഒരാളോടൊപ്പം ഒരു പകല്‍ സവാരിക്കിറങ്ങുമ്പോഴും/ അല്ലെങ്കില് ഒരു രാവ് അയ്യാളുമൊത്തു ശയ്യിക്കുമ്പോളും,
മറ്റുള്ളവരോടോത്തു തീന്മേശക്കരുകിലിരിക്കുമ്പോഴും,

എനിക്ക് എതിര്‍വശം കാറോടിച്ചുപോകുന്ന അപരിചിതരുടെ മേല്‍ മിഴിപാളിക്കുമ്പോഴും;
ഉഷ്ണകാല ഇളംചൂടില്‍ തേനറയ്ക്ക് ചുറ്റും കര്മനിരതരാകുന്ന തേനീച്ചകളെയും,
പുല്‍ത്തകിടിയില്‍ മേയുന്ന കന്നുകളെയും,
കിളികളേയും, കാറ്റില്‍ പറക്കുന്ന പറവകളെന്ന അത്ഭുതങ്ങളേയും,
അസ്തമയത്തിന്റെ ചാരുതയേയും, ശാന്തരായി മിന്നുന്ന താരാഗണങ്ങളുടെ ശോഭയേയും,
വസന്തത്തിലെ ആദ്യചന്ദ്രന്റെ അനുപമലോല കലയേയും നിരീക്ഷിക്കുമ്പോഴും.....
ഇവയും, പിന്നെ ഓരോന്നും, എനിക്ക് അത്ഭുതങ്ങള്‍ തന്നെ.
എല്ലാം സൂചകങ്ങള്, എന്നാല്‍ അവയെല്ലാം സ്വന്തം ഇടങ്ങളില്‍ വ്യതിരിക്തവും.
പകലിന്റേയും രാത്രിയുടേയും ഓരോ നാഴികകളും എനിക്ക് അത്ഭുതങ്ങള്...‍
വ്യാപ്തിയുടെ ഓരോ അങ്കുലവും ഓരോ അത്ഭുതങ്ങള്...‍
ഓരോ മുഴം മണ്ണിലും ചിതറിക്കിടക്കുന്ന അത്ഭുതങ്ങള്...
ഓരോ അടി ആന്തരീക ജൈവലോകവും അത്ഭുതം...
എനിക്ക് കടലൊരു നിലക്കാത്ത അത്ഭുതം
നീന്തിത്തുടിക്കുന്ന മത്സ്യങ്ങള്- പാറക്കൂട്ടങ്ങള്- തിരയിളക്കങ്ങള്- മനുഷ്യന്റെ യാനപാത്രങ്ങള്‍-
എല്ലാം ത്ര അപരിചിതമായ ‍ ‍അത്ഭുതങ്ങള്!!!
(വാള്‍ട്ട് വിറ്റ്മന്‍, "പുല്ലോലകള്‍"-Leaves of Grass )

Your Sky shades over my shade

From the Old City of Jericho in Palestine (It is the known oldest city in the human history. Now this an archeological site, not an inhabited area).