Tuesday, December 20, 2016

ക്രിസ്തുമസ് വിളക്കുകള്‍

ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) ചരിത്രപരമായി മനസ്സിലാക്കേണ്ടതല്ലെന്ന് ഇന്ന് ബൈബിൾച്ചരിത്രവും ദൈവശാസ്ത്രവും പഠിക്കുന്നവര്‍ക്ക് അറിയാം. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോരണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ. (ഇത്തരം ക്ലാസുകൾ ഒക്കെ കേട്ടാണ് വൈദികവിദ്യാർത്ഥികളൊക്കെ അവരുടെ വൈദീകപഠനം പൂർത്തിയാക്കുന്നത് )
പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
History as chronological and factual accounting of objective truths started very late in the science of Historiography, may be after the period of enlightenment (German school). Even now indigenous people maintain their history through stories coloured with human imagination. Writers of holy books never had the intention of writing history as we understand history today. We analyse and judge a centuries old literary material with a tool about which the writers of those texts were practically ignorant.
 ക്രിസ്തു വിന് ഒരു മാനുഷിക പിതാവ് ഉണ്ടായിരുന്നോ? ചരിത്രപരമായി ഉണ്ടായിരുന്നുവെന്നോ ഇല്ലായിരുന്നുവെന്നോ നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ ആവുന്ന തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. ഇനി ഉണ്ടായിരുന്നു എന്നുതന്നെ ചിന്തിക്കുക. അത് ഒരു രീതിയിലും ക്രിസ്തുവിന്‍റെ വ്യക്തിത്വത്തിന്റേയും ജീവിതത്തിന്റേയും പ്രസക്തിയില്ലാതാക്കുന്നില്ല. എന്തായാലും ആ കാലഘട്ടത്തിലെ യഹൂദ ജനത ഒരു കന്യകയില്‍ നിന്നായിരിക്കണം മിശിഖായുടെ ജനനം എന്ന് തീര്‍ത്തും പ്രതീക്ഷിച്ചിരുന്നില്ല. ഐസയാസ് ദീര്‍ഘദര്‍ശിയുടെ പ്രവചനപ്രകാരമുള്ള -"Behold, the young woman shall conceive, and bear a son, and shall call his name Immanuel." (7:14)- 'young woman' എന്നതിന് 'കന്യക' എന്ന അര്‍ത്ഥവ്യാഖ്യാനം ഗ്രീക്ക് പരിഭാഷയില്‍ നിന്ന് വന്നതാണ് (അത് ഹീബ്രുവില്‍ നിന്നുള്ള തെറ്റായ വിവര്‍ത്തനമാണ്). എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മൂന്നാം തലമുറ മുതല്‍ (പൌലോസിന്റെ കാലത്തിന് ശേഷം/പൌലോസിന്റെ എഴുത്തുകളില്‍ പോലും ഇല്ല) കന്യകയില്‍ നിന്നുള്ള മിശിഖായുടെ ജനനം വിശ്വാസത്തിന്‍റെ ഭാഗമായി കാണുന്നുണ്ട്.

ഇനി യുക്തിയുടെ വഴിയിൽ മാത്രമേ നിലപാടുകൾ എടുക്കൂ എന്ന് കരുതിയാൽ പോലും ക്രിസ്തുവിനെപ്പോലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു എന്ന് വിശ്വസിക്കുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി തോന്നുന്നില്ല.സ്നേഹത്താൽ അതിമനോഹരവും സക്രിയവുമായ ഒരു മനുഷ്യജീവിതപദ്ധതി മുന്നോട്ടുവച്ചു എന്ന ഒറ്റക്കാരണത്താൽ ക്രിസ്തുവിന്റെ ജീവിതകഥ(?)ഒരു വെറും കെട്ടുകഥയല്ല യാഥാർത്ഥ്യമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ ചരിത്രം അന്വേക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു മിത്തിക്കല്‍ മിശിഹായോ വെറുമൊരു ദൈവാവതാരമോ ആയി മാത്രം കാണുന്നതിനപ്പുറം ചരിത്രത്തിലെ ക്രിസ്തുവാണ്‌ ക്രിസ്തീയതക്ക് തനിമ കൊടുക്കുന്നത്.

ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?

3 comments:

ജിജു said...

Good write up father

vettathan said...

ചരിത്രപരമായ ക്രിസ്തുവിനെ അംഗീകരിക്കാന്‍ ആര്‍ക്കാണ് മടി ?നമ്മുടെ നാരായണ ഗുരുവിനെപ്പോലെ ഒരാള്‍ .അതിനു പകരം കന്യകയായ മാതാവിന്‍റെ കഥയും ഉയിര്‍പ്പും ഒക്കെ പഠിപ്പിക്കുമ്പോഴാണ് ആളുകള്‍ മനസ്സിലെങ്കിലും ചിരിക്കുന്നത്

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

യേശു കന്യകയിൽ നിന്നും പൊട്ടിമുളച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല
യേശു മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നും ഞാൻ വിശ്വസിക്കുന്നില്ല
(വിശ്വാസപ്രമാണം)
യേശു കുറേ നല്ല കാര്യങ്ങൾ പഠിപ്പിച്ചു
കുറേ നല്ല മാതൃകകൾ കാട്ടിത്തന്നു
യേശു ദൈവം തന്നെയാണ്!!